1470-490

തിരൂരങ്ങാടി പോളിക് 12.O9 കോടിയുടെ പുതിയ കെട്ടിടം

തിരൂരങ്ങാടി അവുക്കാദർ കുട്ടി നഹ മെമ്മോറിയൽ ഗവ. പോളിടെക്നിക് കോളേജിൽ നിർമ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്

തേഞ്ഞിപ്പലം:  ചേളാരിയിലെ   അവുക്കാദർ കുട്ടി നഹ മെമ്മോറിയൽ  ഗവ. പോളിടെക്നിക് കോളേജ്, തിരൂരങ്ങാടി, യുടെ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം ജനുവരി 6  ന് മന്ത്രി കെ ടി ജലീൽ  നിർവ്വഹിക്കും. സംസ്ഥാന സർക്കാർ അനുവദിച്ച  12. O9 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കാണ്   പ്രവർത്തന സജ്ജമായത് . ആധുനിക സൗകര്യങ്ങളുള്ള ഒൻപത് ക്ലാസ് മുറികൾ, ആൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ മാനദണ്ഡപ്രകാരമുള്ള രണ്ട് ഡിജിറ്റൽ ലൈബ്രറികൾ, രണ്ട് കമ്പ്യൂട്ടർ ലാബുകൾ, സെമിനാർ ഹാൾ, സ്റ്റാഫ് റൂം തുടങ്ങിയ സൗകര്യങ്ങളുള്ള മൂന്ന് നില കെട്ടിടമാണ് നിർമ്മാണം പൂർത്തീകരിച്ചത്.  ചടങ്ങിൽ  പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ അധ്യക്ഷനാകും. പി.കെ കുഞ്ഞാലിക്കുട്ടി എം പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ.പി ഉണ്ണികൃഷ്ണൻ,  സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.പി ഇന്ദിര ദേവി, ഉത്തരമേഖല ജോയിന്റ് ഡയറക്ടർ പി ബീന തുടങ്ങിയവർ പങ്കെടുക്കും. സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ടെക് ഫെസ്റ്റ്, എക്സിബിഷനുകൾ, സെമിനാറുകൾ, ശിൽപ്പശാലകൾ, ക്വിസ് – ഐഡിയ കോണ്ടസ്റ്റ്, ഫുഡ് ഫെസ്റ്റ്, ഗവ. ഇൻസിസ് റ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈന്റെ ആഭിമുഖ്യത്തിലുള്ള ഫാഷൻ ഷോ, കലാസന്ധ്യകൾ എന്നിവയുമുണ്ടാകുമെന്ന് പ്രിൻസിപ്പൽ ജെ.എസ് സുരേഷ് കുമാർ, പോളിടെക്നിക് കോളേജ് സൂപ്രണ്ട് കെ സി ഹണിലാൽ എന്നിവർ അറിയിച്ചു. ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻറ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എന്നീ മൂന്ന് ട്രേഡുകളിലായി നിലവിൽ 472 വിദ്യാർത്ഥികളാണ് തിരൂരങ്ങാടി ഗവ. പോളിടെക്നിക്ക് കോളേജിലുള്ളത്. അത്യാധുനിക സൗകര്യങ്ങളുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് യാഥാർത്ഥ്യമായതോടെ പോളിടെക്നിക്കിന്നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ  അംഗീകാരം ലഭിക്കുന്നതിനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. ഇതോടെ കൂടുതൽ പ്ലേസ്മെന്റിനും അവസരമാകും. 

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884