1470-490

തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം ഉത്ഘാടനത്തിനൊരുങ്ങി

ഉത്ഘാടനത്തിനൊരുങ്ങുന്ന  തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം

വേലായുധൻ പി മൂന്നിയൂർ 
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിടം ഉത്ഘാടനത്തിനായ് സജ്ജമായി .. കഴിഞ്ഞ 2018  ഡിസംബറിൽ പി അബ്ദുൾ ഹമീദ് എം എൽ എ യുടെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായ് വിജയൻ  വീഡിയോ കോൺഫറൻസിംഗിലൂടെയാണ്  തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്.ഇതിനെ തുടർന്ന് ഒരു വർഷം തികയുന്ന 2019  ഡിസംബറിൽ തന്നെ ഉത്ഘാടനം ചെയ്ത്  ഓഫീസ് തുറന്ന്  പ്രവർത്തനം  ആരംഭിക്കുമെന്നാണ്  അധികൃതർ വ്യക്തമാക്കിയിരുന്നത്. .  എന്നാൽ സർക്കാർ ഉത്ഘാടന  തിയ്യതി തീരുമാനിക്കാത്തതിനെ തുടർന്ന് പുതിയ  കെട്ടിടം പ്രവർത്തനം അനന്തമായി നീണ്ടുപോകുന്ന അവസ്ഥയാണ്.  .   സംസ്ഥാന കൺട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല .54 ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി നാനൂറ്റിയാറ്  രൂപയാണ്  എസ്റ്റിമേറ്റ് തുക . 205- 24 സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള കെട്ടിടത്തി ന്റെ നിർമ്മാണം വരുന്ന ഡിസംബം 15 ന് പൂർത്തീകരിക്കണമെന്നാണ് കരാർ വ്യവസ്ഥയിൽ വ്യക്തമാക്കിയിട്ടുള്ളത് .പ്രവൃത്തി പൂർണ്ണമായും   പൂർത്തീകരിക്കുന്ന മുറയ്ക്ക് വരുന്ന സിസംബർ  അവസാന വാരം ഓഫീസ് തുറന്ന് കൊടുക്കാനാണ് സർക്കാർ  ആലോചന .ഇപ്പോൾ ഇതിന്റെ പ്രവൃത്തി അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ഇരുനില കെട്ടിടത്തിൽ  ഏറ്റവും താഴെ ഗ്രൗണ്ട്  ഫ്ളോറിൽ  സബ് രജിസ്ട്രാർക്ക്  പ്രത്യേക മുറി, മറ്റ് ജീവനക്കാരുടെ മുറി, കക്ഷികൾക്ക് പ്രത്യേക  ഇരിപ്പിടം, റഫറൻസ് ലൈബ്രറി , എന്നിവയും  ആദ്യ നിലയിൽ റെക്കോർഡ് മുറി, ഡൈനിംഗ് ഹാൾ എന്നിവയും, രണ്ടാം നിലയിൽ കോൺ ഫറൻസ് ഹാൾ  എന്നിവയുമാണ് സജ്ജീകരിക്കുന്നത് . ‘ കൂടാതെ ഒന്നാം   നിലയിലെ റെക്കോഡ് മുറിയിലേക്ക് ഫയലുകളും രജിസ്റ്ററുകളും  എത്തിക്കുന്നതിനും അവിടെ നിന്ന്  ഓഫീസിലേക്ക്  തിരി,ച്ച് കൊണ്ടു വരുന്നതിനും   വെയിംഗ് ഡബ്ബിംഗ് മെഷീൻ ( ലിഫ്റ്റ് ) സജ്ജമാക്കും .ഇതിനു പുറമെ എയർ കണ്ടീഷൻ, സിസിടിവി ക്യാമറ എന്നിവയും സ്ഥാപിക്കുന്നുണ്ട്. നിലവിൽ ഇപ്പോൾ സബ്  രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. ഇതിൽ സബ് രജിസ്ട്രാർ ഉൾപ്പടെയുള്ള  പത്ത് ജീവനക്കാർ  യാതൊരു വിധ സൗകര്യവും ഇല്ലാത്ത ഞെങ്ങി ഞെരുങ്ങിയാണ് ജോലി ചെയ്യുന്നത് .മാത്രമല്ല രജിസ്ട്രാർ ഓഫീസിലെത്തുന്ന പൊതു ജനങ്ങളും  ഓഫീസിന്റെ അസൗകര്യത്തിൽ ഏറെ പ്രയാസം നേരിടുന്നുണ്ട്. പുതിയ കെട്ടിടം ഉത്ഘാടനം കഴിഞ്ഞ് തുറന്ന് കൊടുക്കുന്നതോടെ ഇതിനെല്ലാം പരിഹാരംമാവും. 

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651