1470-490

മലയാള സിനിമയില്‍ സെക്‌സും ഡ്രഗ്‌സും

സിനിമയില്‍ അപ്രഖ്യാപിത വിലക്കുണ്ട്. പ്രമുഖ നടീ, നടന്മാരില്‍ ചിലര്‍ക്ക് ഇപ്പോഴും വിലക്കുണ്ട്. സിനിമാരംഗത്ത് ലഹരി മരുന്നുപയോഗമുണ്ട്. ഇവയൊക്കെ തടയാന്‍ ശക്തമായ നിയമവും നടപടിയും വേണം. ഇതിന് ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നാണ് കമ്മീഷന്റെ പ്രധാന ശുപാര്‍ശ.

തിരുവനന്തപുരം: മലയാള സിനിമയെ അടക്കി വാഴുന്നത് ലഹരി മരുന്നും സെക്‌സും. ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് വിവരം. നടിമാര്‍ക്ക് അഭിനയിക്കാന്‍ കിടക്കപങ്കിടേണ്ട അവസ്ഥ വ്യാപകമെന്നും റിപ്പോര്‍ട്ട്. അഭിനേതാക്കളെ നിശ്ചയിക്കും വിധം ശക്തമായ ലോബിയുണ്ടെന്നും അപ്രഖ്യാപിത വിലക്കുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. അടുത്തിടെ ക്രിമിനല്‍ കേസില്‍ കുടുങ്ങിയ ഒരു യുവ സൂപ്പര്‍ സ്റ്റാറിന്റെ നേതൃത്വത്തിലാണ് ഒരു ലോബി പ്രവര്‍ത്തിക്കുന്നത്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി. കമ്മീഷന്‍ രൂപീകരിച്ച് രണ്ടര വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മുന്നൂറ് പേജുളള റിപ്പോര്‍ട്ടിനൊപ്പം നിരവധി സംഭാഷണങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവസരങ്ങള്‍ ലഭിക്കാന്‍ കിടക്ക പങ്കിടണമെന്ന് ചിലര്‍ നിര്‍ബന്ധിച്ചതായി ഏതാനും നടിമാര്‍ മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. നല്ല സ്വഭാവമുള്ള നിരവധി പുരുഷന്മാര്‍ ഈ രംഗത്തുണ്ടെന്നും നടിമാര്‍ മൊഴി നല്‍കി. ആര് അഭിനയിക്കണം ആര് അഭിനയിക്കേണ്ട എന്ന് നിശ്ചയിക്കാന്‍ പ്രാപ്തിയുള്ള ശക്തമായ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമയില്‍ അപ്രഖ്യാപിത വിലക്കുണ്ട്. പ്രമുഖ നടീ, നടന്മാരില്‍ ചിലര്‍ക്ക് ഇപ്പോഴും വിലക്കുണ്ട്. സിനിമാരംഗത്ത് ലഹരി മരുന്നുപയോഗമുണ്ട്. ഇവയൊക്കെ തടയാന്‍ ശക്തമായ നിയമവും നടപടിയും വേണം. ഇതിന് ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നാണ് കമ്മീഷന്റെ പ്രധാന ശുപാര്‍ശ.

കുറ്റവാളികളെ നിശ്ചിത കാലത്തേക്ക് സിനിമാരംഗത്ത് നിന്ന് മാറ്റി നിര്‍ത്തണം. ഇതിനുള്ള അധികാരം ട്രൈബ്യൂണലിന് നല്‍കണമെന്നും ശുപാര്‍ശയിലുണ്ട്. പ്രമുഖ നടി ശാരദയും കെ ബി വത്സല കുമാരിയുമായിരുന്നു കമ്മീഷനിലെ മറ്റംഗങ്ങള്‍. ഡബ്ലുസിസിയുടെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ജസ്റ്റിസ് കമ്മീഷനെ നിയോഗിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 31,572,344Deaths: 423,217