1470-490

പഴുതടച്ച സുരക്ഷ; സിറ്റി പോലീസിന് തൃശൂരിന്റെ സല്യൂട്ട്

തൃശൂര്‍: മഹാതിരക്കിലും, ആഘോഷങ്ങളിലും നഗരം വീര്‍പ്പുമുട്ടിയിട്ടും പതറാതെ പോലീസ് സജ്ജമായപ്പോള്‍ ജില്ലയില്‍ പുതുവര്‍ഷവും സമാധാനപരം. സിറ്റി പോലീസിന് തൃശൂര്‍ പൗരാവലിയുടെ സല്യൂട്ട്. തൃശൂര്‍പൂരം, പുലിക്കളി, ബോണ്‍നത്താലെ തുടങ്ങിയ നഗരം നിറഞ്ഞ കാഴ്ചകളിലെല്ലാം പോലീസ് ഒരുക്കിയ പഴുതടച്ച സുരക്ഷാവലയത്തിന് ഒട്ടേറെ പ്രശംസയും, കയ്യടിയും നേടി.
മികച്ച ആസൂത്രണവും, മുന്നൊരുക്കവും, പോലീസുകാരുടെ ജാഗ്രതയുമാണ് ജില്ലയിലെ ആഘോഷങ്ങള്‍ സമാധാനപരമായി നടന്നതിന് കാരണമായത്. സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്ര, എ.സി.പിമാരായ വി.കെ രാജു, എസ്. ഷംസുദ്ധീന്‍, ടി. ബിജുഭാസ്‌കര്‍, ടി.എസ് സിനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കനത്ത സുരക്ഷയൊരുക്കിയത്.
പുതുവര്‍ഷം വരവേല്‍പ്പ് ഡ്യൂട്ടിയ്ക്കായി 2000 പോലീസുകാരും, 100 വനിതാ പോലീസുകാരുമാണ് അഹോരാത്രം പ്രവര്‍ത്തിച്ചത്. ജില്ലയിലാകെ 188കേസുകളെടുത്തു, 80000 രൂപ പിഴയീടാക്കി. മദ്യപിച്ച് വാഹനമോടിച്ച കേസുകളാണ് ഭൂരിഭാഗവും. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഈസ്റ്റ് പോലീസ് സ്റ്റേഷനിലും, ചേലക്കരയിലുമാണ്.
മഫ്ടിപോലീസും, ബോംബ്‌ഡോഗ് സ്‌ക്വാഡുകളും നടത്തിയ സംയുക്ത ഓപ്പറേഷനെ തുടര്‍ന്നാണ് കുറ്റവാളികളെ മുഴുവന്‍ മുന്‍കൂറായി കുടുക്കാനും, സുരക്ഷ കുറ്റമറ്റതാക്കാനും കഴിഞ്ഞത്. നഗരത്തില്‍ അഞ്ചോളം കേന്ദ്രങ്ങളില്‍ വലിയ ആഘോഷങ്ങള്‍ നടന്നിരുന്നു. വന്‍ജനാവലിയാണ് പതിവില്ലാത്തവിധം ഈവര്‍ഷം പുതുവത്സര ആഘോഷങ്ങള്‍ക്കായി ടൗണിലെത്തിയത്. ജനതിരക്ക് നിയന്ത്രണവുംഗതാഗത നിയന്ത്രണവും ഏറെ ദുഷ്‌കരമായിരുന്നു. ഡിസംബര്‍ 31 ഉച്ച മുതല്‍ ജനുവരി 1 പുലരും വരെ പോലീസ് നിരത്തിലുണ്ടായി.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884