1470-490

പ്ലാസ്റ്റിക് നിരോധനം: ടൈലർ ഷോപ്പുകളിൽ തുണി സഞ്ചികൾ റെഡി

പരപ്പനങ്ങാടി ഉള്ളണത്തെ ചാലേരി രാജു തന്റെ ടൈലർ ഷോപ്പിൽ തുണി സഞ്ചി തയ്ക്കുന്നു

തേഞ്ഞിപ്പലം : പുതുവർഷത്തിൽ പ്ലാസ്റ്റിക് നിരോധനം നടപ്പാകുന്നതോടെ തുണി സഞ്ചികൾ
ടൈലർ ഷോപ്പുകളിലും റെഡി.സ്ഥാപനങ്ങളിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനായി ടൈലർ ഷോപ്പുകളിൽ നിന്ന് തുണി സഞ്ചികൾ തൈപ്പിയ്ക്കുകയാണ് പലരും. അഞ്ച് കിലോ വരെയുള്ള സാധനങ്ങൾ ഉൾക്കൊള്ളുന്ന തുണി സഞ്ചികൾ  ടൈലർ ഷോപ്പുകളിൽ നിന്ന് 25 രൂപ നിരക്കിലാണ് തയ്യാറാക്കി നൽകുന്നത്. 10 കിലോ വരെ ഭാരം താങ്ങുന്ന സഞ്ചികൾക്ക് വില കൂടും. ഡിസംബർ ആദ്യം മുതലാണ് തുണി സഞ്ചിയ്ക്കായി ടൈലർ ഷാപ്പുകളിൽ തുണി സഞ്ചി ആവശ്യക്കാരെത്തി തുടങ്ങിയത്. എന്നാൽ ചിലർ റെഡിമെയ്ഡായി ലഭ്യമാകുന്ന തുണി സഞ്ചികളും വാങ്ങുന്നുണ്ട്. പരപ്പനങ്ങാടി ഉള്ളണത്തെ ചാലേരി രാജുവിന്റെ ടൈലർ ഷോപ്പിൽ നിന്ന് ഇതിനകം 50ലധികം തുണി സഞ്ചികളാണ് തയ്യാറാക്കി നൽകിയത്. റെഡിമെയ്ഡ് തുണിത്തരങ്ങളുടെ അതിപ്രസരം കാരണം പ്രതിസന്ധിയിലായ ടൈലർ മാർക്ക് തുണി സഞ്ചി നിർമ്മാണം പുതിയൊരു അവസരമാണ്. 

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651