1470-490

പ്ലാസ്റ്റിക് നിരോധനം: ലംഘിച്ചാല്‍ പിഴ 10,000

ഒഴിവാക്കിയത്
?മുന്‍കുട്ടി അളന്നുവച്ച ധാന്യങ്ങള്‍, പയര്‍വര്‍?ഗങ്ങള്‍, പഞ്ചസാര എന്നിവ സൂക്ഷിക്കാന്‍ ഉപയോ?ഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍
?മത്സ്യം, ഇറച്ചി, ധാന്യങ്ങള്‍ എന്നിവ തൂക്കം നിര്‍ണയിച്ചശേഷം വില്‍പ്പനയ്ക്കായി പൊതിയുന്ന പ്ലാസ്റ്റിക്
?കവര്‍ബ്രാന്‍ഡ് ചെയ്ത ഉല്‍പ്പന്നങ്ങളുടെ പാക്കറ്റ്, ബ്രാന്‍ഡഡ് ജ്യൂസ് പാക്കറ്റ് (കൈകാര്യച്ചെലവ് മുന്‍കൂറായി സര്‍ക്കാരിന് നല്‍കണം),
?കയറുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍
?ആരോ?ഗ്യപരിപാലനത്തിനുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍
?കംപോസ്റ്റബിള്‍ വിഭാ?ഗത്തില്‍പ്പെടുന്ന പ്ലാസ്റ്റിക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനം. പിടിക്കപ്പെട്ടാല്‍ 10000 രൂപ പിഴ. ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുകളും നിരോധിച്ചു. നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും നിയമവിരുദ്ധമാകും. വ്യക്തികള്‍, കമ്പനികള്‍, കച്ചവടക്കാരുടേതടക്കമുള്ള സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ എന്നിവര്‍ക്കെല്ലാം നിരോധനം ബാധകമാണ്.

രണ്ടാമതും നിയമം ലംഘിച്ചാല്‍ 25,000 രൂപയാണ് പിഴ. തുടര്‍ന്നും നിയമം ലംഘിച്ചാല്‍ 50,000 രൂപ പിഴയീടാക്കാം. സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതിയും റദ്ദാക്കാം.

Comments are closed.

x

COVID-19

India
Confirmed: 31,572,344Deaths: 423,217