1470-490

ഗര്‍ഭകാല വസ്ത്രങ്ങള്‍ക്കും ഗുണമേറെയുണ്ട്‌

മെറ്റേണിറ്റി വെയറുകള്‍ എന്ന പേരില്‍ എന്തെങ്കിലുമൊന്ന് ലഭ്യമാക്കുകയല്ല, ഉയര്‍ന്ന ക്വാളിറ്റിയുള്ള, ഫാഷനബ്‌ളുമായ ഇന്ത്യയിലെത്തന്നെ പ്രമുഖ മെറ്റേണിറ്റി വെയര്‍ ബ്രാന്‍ഡുകളെയെല്ലാം ലഭ്യമാക്കിക്കൊണ്ടുള്ള വസ്ത്രശേഖരമാണ് മെറ്റേണിറ്റി ബ്രാന്‍ഡ് സ്റ്റോര്‍ ആയി ഹെന്ന മെറ്റേണിറ്റിയെ പ്രശസ്തമാക്കിയത്. ഉന്നത ഗുണമേന്മയും മികച്ച ഡിസൈനുകളും കംഫര്‍ട്ടും സംയോജിക്കുന്ന ഇവിടുത്തെ മെറ്റേണിറ്റി കളക്ഷനുകള്‍ ഏവര്‍ക്കും പ്രിയമാകുന്നതിനു പിന്നില്‍ ഒരു കാരണം കൂടിയുണ്ട്. ആസിഫലി കട്ടൂപ്പാറയെന്ന സംരംഭകന്റെ പത്ത് വര്‍ഷത്തോളം നീണ്ട വസ്ത്ര വിപണനരംഗത്തെ പ്രവൃത്തിപരിചയവും ഏറ്റവും മികച്ച ഫാഷനുകള്‍ അവതരിപ്പിക്കാനുള്ള ക്രാഫ്റ്റും തന്നെ. 
ഗര്‍ഭകാലം സ്ത്രീകളെ സംബന്ധിച്ചിടത്തോളം വിഷമമേറിയ കാലഘട്ടമാണെന്ന ചിന്താഗതി പഴങ്കഥയായിരിക്കുന്നു. ഇന്ന് ‘മെറ്റേണിറ്റി’ എന്നാല്‍ ജീവിതത്തിലെ മറ്റൊരു ആഘോഷ കാലഘട്ടമാണ് ഓരോ വനിതയ്ക്കും. മെറ്റേണിറ്റി വെയറുകള്‍ തെരഞ്ഞെടുക്കുക, അവയ്ക്കു ചേരുന്ന ആക്സസറികള്‍ തെരഞ്ഞെടുക്കുക, മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തുക, ബേബിമൂണ്‍ എന്ന പേരില്‍ ഗര്‍ഭകാലത്ത് യാത്രകള്‍ പോകുക, അങ്ങനെ ജീവിതത്തിലെ ഏതൊരു സുന്ദര നിമിഷവും പോലെ ഇതുമൊരു മനോഹരമായ കാലഘട്ടമാണ്.
എന്നാല്‍ ഒരു വനിത ശാരീരികമായും മാനസികമായും ഏറെ മാറ്റങ്ങളിലൂടെ കടന്നു പോകുന്ന സമയവുമാണ് ഇത്. ഗര്‍ഭകാലത്തെ ആദ്യ അഞ്ചുമാസം എത്തുന്നതോടെ പ്രകടമായ ശാരീരിക മാറ്റങ്ങള്‍ വന്നു തുടങ്ങും. ജോലിക്കു പോകുമ്പോഴും പുറത്തു പോകേണ്ടി വരുമ്പോഴും വിശേഷാവസരങ്ങളിലുമൊക്കെ ഇത് അല്‍പം ആത്മവിശ്വാസക്കുറവുണ്ടാക്കുന്ന കാര്യമാണ്. മാത്രമല്ല, കംഫര്‍ട്ട്നസും കുറയും. എന്നാല്‍ ഗര്‍ഭകാലത്തെ ഈ അസ്വസ്ഥതകളില്‍ പോലും ഗര്‍ഭിണികള്‍ക്ക് മികച്ച ഫാഷന്‍ സെന്‍സും കംഫര്‍ട്ട്നസും പ്രദാനം ചെയ്യുന്ന മെറ്റേണിറ്റി വെയറുകളും ലഭ്യമായാലോ? അത്തരത്തില്‍ നിരവധി ബ്രാന്‍ഡുകളുണ്ടെങ്കിലും ഹെന്ന മെറ്റേണിറ്റി കോര്‍ണര്‍ അവയില്‍ വ്യത്യസ്തമാകുകയാണ്.
കംഫര്‍ട്ട് മാത്രമല്ല ഫാഷനും
മെറ്റേണിറ്റി വെയറുകള്‍ എന്ന പേരില്‍ എന്തെങ്കിലുമൊന്ന് ലഭ്യമാക്കുകയല്ല, ഉയര്‍ന്ന ക്വാളിറ്റിയുള്ള, ഫാഷനബ്‌ളുമായ ഇന്ത്യയിലെത്തന്നെ പ്രമുഖ മെറ്റേണിറ്റി വെയര്‍ ബ്രാന്‍ഡുകളെയെല്ലാം ലഭ്യമാക്കിക്കൊണ്ടുള്ള വസ്ത്രശേഖരമാണ് മെറ്റേണിറ്റി ബ്രാന്‍ഡ് സ്റ്റോര്‍ ആയി ഹെന്ന മെറ്റേണിറ്റിയെ പ്രശസ്തമാക്കിയത്. ഉന്നത ഗുണമേന്മയും മികച്ച ഡിസൈനുകളും കംഫര്‍ട്ടും സംയോജിക്കുന്ന ഇവിടുത്തെ മെറ്റേണിറ്റി കളക്ഷനുകള്‍ ഏവര്‍ക്കും പ്രിയമാകുന്നതിനു പിന്നില്‍ ഒരു കാരണം കൂടിയുണ്ട്. ആസിഫലി കട്ടൂപ്പാറയെന്ന സംരംഭകന്റെ പത്ത് വര്‍ഷത്തോളം നീണ്ട വസ്ത്ര വിപണനരംഗത്തെ പ്രവൃത്തിപരിചയവും ഏറ്റവും മികച്ച ഫാഷനുകള്‍ അവതരിപ്പിക്കാനുള്ള ക്രാഫ്റ്റും തന്നെ. 
കസ്റ്റമറുടെ സംതൃപ്തിയെ ആധാരമാക്കി തികച്ചും വ്യത്യസ്തമായതും പുതുമയാര്‍ന്നതുമായ മെറ്റേര്‍ണിറ്റിവെയര്‍ ഷോപ്പ് എന്ന ആശയം ആസിഫ്അലി കൈക്കൊള്ളുന്നത്. അതിനുപിറകെയായി ഹെന്ന ബിസിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഹെന്ന മെറ്റേര്‍ണിറ്റി കോര്‍ണര്‍ മലപ്പുറത്ത് ആരംഭിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്നുള്ള നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് രണ്ടാമത്തെ ബ്രാന്‍ഡ് സ്റ്റോര്‍ പെരിന്തല്‍മണ്ണയിലും പ്രവര്‍ത്തനമാരംഭിച്ചത്. സിനിമാതാരം നൂറിന്‍ ഷെരീഫായിരുന്നു പെരിന്തല്‍മണ്ണ സ്റ്റോര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് നവംബറില്‍ കോഴിക്കോട് മിനിബൈപ്പാസ് റോഡില്‍ മറ്റൊരു ബ്രാഞ്ച് ആരംഭിച്ചു. പ്രശസ്ത സിനാമാതാരം ഹണിറോസ്  ഉദാഘാടനം നിര്‍വ്വഹിച്ചു.
അമ്മമാര്‍ക്ക് വേണ്ടതെല്ലാം
ഹെന്ന മെറ്റേണിറ്റി കോര്‍ണറില്‍ മെറ്റേണിറ്റി വസ്ത്രങ്ങളുടെയും ആക്സസറീസിന്റെയും വൈവിധ്യമാര്‍ന്ന കളക്ഷന്‍ ഒരു കുടക്കീഴില്‍ ഒരുക്കിയിരിക്കുന്നു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഏതുതരത്തിലുള്ള വിശേഷാവസരങ്ങളിലും ഉപയോഗിക്കാവുന്ന ഡ്രസ്സുകള്‍, കുര്‍ത്തികള്‍, നഴ്സിംഗ് നൈറ്റികള്‍, ഗൗണുകള്‍, മെറ്റേണിറ്റി പര്‍ദ്ദകള്‍, ഇന്നര്‍വെയറുകള്‍ തുടങ്ങി ഇക്കാലത്തെ ട്രെന്‍ഡിയായതും ഗര്‍ഭിണികള്‍ക്കുപയോഗിക്കാവുതുമായ ലെഗ്ഗിന്‍സ്, ജെഗ്ഗിന്‍സ്, പലാസ്സോ തുടങ്ങിയ വസ്ത്രങ്ങളും ഇവിടെ ലഭ്യമാണ്. കൂടാതെ ഫീഡിംഗ് കവര്‍, മെറ്റേണിറ്റി & ഫീഡിംഗ് പില്ലോ, സപ്പോര്‍ട്ട് ബെല്‍റ്റ്, അബ്ഡോമെന്‍ ബെല്‍റ്റ്, മെറ്റേണിറ്റി കിറ്റ് എന്നിവയും വിവിധ ബ്രാന്‍ഡുകളില്‍ ഇവിടെ ലഭ്യമാണ്. ‘ഫീല്‍ ദി റിയല്‍ കംഫര്‍ട്ട്നസ്’ എന്നതാണ് തങ്ങളുടെ ടാഗ്ലൈന്‍ തന്നെയെന്നും വസ്ത്രവ്യാപാര രംഗത്തു നിന്ന് ഇത്തരമൊരു ഉപഭോക്തൃസംതൃപ്തി നല്‍കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ഹെന്ന ബിസിനസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ആസിഫലി പറയുന്നു.
ലേഡീസ് സീക്രട്ട്
സ്ത്രീകള്‍ക്ക് മാത്രമായി ലേഡീസ് സീക്രട്ട് എന്ന ഒരു സെക്ഷന്‍ കൂടെ ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെന്‍സ്ട്രുവല്‍ കപ്പ്, പീ-ബഡ്ഡി യൂറിനേഷന്‍ ഡിവൈസ്, ഇന്റിമേറ്റ് വൈപ്സ് & വാഷ്, മെറ്റേര്‍ണിറ്റി പാന്റീസ് & ബ്രാ, പീരിയഡ് പെയിന്‍ റിലീഫ് പാച്ച് തുടങ്ങി ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ ഈ സെക്ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 
ആദ്യകാലങ്ങളില്‍ മെറ്റേണിറ്റി വെയര്‍ എന്നൊരാശയം കസ്റ്റമേഴ്സിലേക്കെത്തിക്കുകയെന്നത് ശ്രമകരമായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയാ കാമ്പയിനുകള്‍ അതിന് ഒരുപാട് സഹായാകമായി. അതുപോലെ കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്നും നൂക്ലിയര്‍ ഫാമിലിയായി കുടുംബങ്ങള്‍ പരിണമിച്ചതും ഗര്‍ഭകാലത്തും മുലയൂട്ടുന്ന കാലഘട്ടത്തിലും ജോലിക്കുപോകുന്നവരും വര്‍ധിച്ചു വരികയാണെന്നതും ഈ മേഖലയില്‍ സംരംഭകത്വ സാധ്യത ഉയര്‍ത്തിയെന്ന് ഹെെന്നമെറ്റേര്‍ണിറ്റി ടീമിന്റെ അഭിപ്രായം.   
നിരവധി ഡോക്ടര്‍മാരും ഗൈനക്കോളജിസ്റ്റുകളും മെറ്റേണിറ്റി വെയറുകള്‍ തങ്ങളുടെ പേഷ്യന്റ്സിനായി നിര്‍ദ്ദേശിക്കാന്‍ തുടങ്ങിയതും വളരെ ഗുണകരമായി. നിലവില്‍ മലപ്പുറത്തും പെരിന്തല്‍മണ്ണയിലും കോഴിക്കോടും ഔട്ട്ലെറ്റുകളുണ്ട്. കല്‍പ്പറ്റയിലും മണ്ണാര്‍ക്കാടും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കേരളമൊട്ടാകെ എല്ലാ ജില്ലകളിലും വിവിധ കേന്ദ്രങ്ങളില്‍ ഫ്രാഞ്ചൈസികള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഹെന്ന ബിസിനസ്ഗ്രൂപ്പ്. ആസിഫലി എം, മുനീര്‍ കെ എം, മുഹമ്മദ് സഫീര്‍ വി, ഷുക്കൂറലി വി, നഹീം എ പി, ഷരീഫ് തുടങ്ങിയവരാണ് ഹെന്ന മെറ്റേര്‍ണിറ്റിയുടെ മാനേജിംഗ് പാര്‍ടണര്‍മാര്‍.ReplyForward

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761