1470-490

മെഡ്‌ലിങ് മീഡിയ പുതുതലമുറയുടെ പ്രതീക്ഷ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍

കേരളത്തിലെ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലായ മെഡ്‌ലിങ് മീഡിയയുടെ ലോഞ്ചിങ് അഞ്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ആര്‍. ഗോപീകൃഷ്ണന്‍, എന്‍.പി. ചെക്കുട്ടി, വാസുദേവന്‍ അന്തിക്കാട്, ജെ.ആര്‍. പ്രസാദ്, കെ. കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി. സേതു സമീപം.

തൃശൂര്‍: കേരളത്തിലെ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലായ മെഡ്‌ലിങ് മീഡിയയുടെ ലോഞ്ചിങ് അഞ്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ നിര്‍വഹിച്ചു. മെട്രൊ വാര്‍ത്ത ചീഫ് എഡിറ്റര്‍ ആര്‍. ഗോപീകൃഷ്ണന്‍, തേജസ് മുന്‍ ചീഫ് എഡിറ്റര്‍ എന്‍.പി. ചെക്കുട്ടി, ദേശാഭിമാനി റിട്ട. ന്യൂസ് എഡിറ്റര്‍ വാസുദേവന്‍ അന്തിക്കാട്, മാതൃഭൂമി റിട്ട. ആര്‍ട്ടിസ്റ്റ് ജെ.ആര്‍. പ്രസാദ്, കേരള കൗമുദി മുന്‍ ബ്യൂറോ ചീഫ് കെ. കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് മെഡ്‌ലിങ് മീഡിയ വായനക്കാര്‍ക്ക് സമര്‍പ്പിച്ചത്.
മാധ്യമങ്ങള്‍ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ യുഗത്തിലേയ്ക്കുള്ള മാറ്റം അനിവാര്യമാണെന്ന് ആര്‍. ഗോപീകൃഷ്ണന്‍ പറഞ്ഞു. ഇത്തരം സംരഭങ്ങള്‍ പ്രതീക്ഷ നല്‍കുന്നവയാണെന്നും പ്രതിസന്ധിയില്‍ തരളാതെ മുന്നോട്ടു പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരം പുതിയ സംരഭങ്ങള്‍ തുടങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എന്‍.പി. ചെക്കുട്ടി പറഞ്ഞു. മാധ്യമങ്ങളേക്കാളുപരി വ്യക്തികളുടെ ക്രെഡിബിലിറ്റി കൂടുന്ന കാലത്താണ് പുതിയ മാധ്യമങ്ങളുടെ പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു.
സെലിബ്രിറ്റികളുടെ പിറകെ പോകുന്ന കാലത്ത് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഒരു മീഡിയ ലോഞ്ചിങ് പ്രതീക്ഷ നല്‍കുന്നതാണെന്ന് വാസുദേവന്‍ അന്തിക്കാട് പറഞ്ഞു.
യുവമാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആധുനിക മാധ്യമ ലോകത്തുണ്ടാകുന്ന ഇത്തരം സംരഭങ്ങള്‍ ആദായകരമായി മുന്നോട്ടു കൊണ്ടു പോകാന്‍ ശ്രദ്ധിക്കണമെന്ന് ജെ.ആര്‍. പ്രസാദ് പറഞ്ഞു. ഇത്തരം സംരഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പുതിയ സ്‌പോണ്‍സര്‍മാര്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം.
മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കേരളത്തില്‍ രൂപം കൊണ്ട മെഡ്‌ലിങ് മീഡിയ വലിയ പ്രതീക്ഷ നല്‍കുന്നുവെന്ന് കെ.കൃഷ്ണന്‍ പറഞ്ഞു. ഇതു വിജയിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്ത സേതു.കെ അധ്യക്ഷത വഹിച്ചു. മെഡ്‌ലിങ് മീഡിയ ന്യൂസ് എഡിറ്റര്‍ ടി.പി. ഷൈജു സ്വാഗതവും ഡയരക്റ്റര്‍ ഫിനാന്‍സ് സുധീഷ് നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385