1470-490

ജയില്‍ ഫുഡിനും പെട്രോളിനും വില കൂടി

ഏറ്റവും അധികം അവശ്യക്കാരുള്ള ചപ്പാത്തിക്കും വെജിറ്റല്‍ ബിരിയാണിക്കും പഴയ വില തന്നെ തുടരും. ചപ്പാത്തിക്ക് 20 രൂപയും വെജിറ്റബിള്‍ ബിരിയാണിക്ക് 40 രൂപയുമാണ് വില.

തൃശൂര്‍: പുതുവര്‍ഷം വിലക്കയറ്റങ്ങളുടെ വര്‍ഷം. ട്രെയ്ന്‍ യാത്രാ നിരക്ക്, പെട്രോള്‍ വില വര്‍ധന എന്നിവയ്‌ക്കൊക്കെ പുറമെ ജയില്‍ ഫുഡിനും വില കൂടും.അവശ്യസാധനങ്ങളുടെ വിലക്കയറ്റമാണ് വിലയക്കയറ്റത്തിനു കാരണം.
ജനുവരി 1 മുതല്‍ ജയിലില്‍ തടവുകാര്‍ ഉണ്ടാക്കുന്ന ഇഡ്ഢലി മുതല്‍ ബിരിയാണി വരെയുള്ള വിഭവങ്ങള്‍ക്ക് വില കൂടും. മുമ്പ് രണ്ട് രൂപയായിരുന്നു ഇഡ്ഢലിയുടെ വിലയെങ്കില്‍ ഇനി മുതല്‍ വില മൂന്ന് രൂപയാകും. 22 രൂപയായിരുന്ന ബ്രഡിന് 25 രൂപയാകും. പതിനഞ്ച് രൂപയായിരുന്ന മുട്ടക്കറിക്ക് 20 രൂപയാകും പുതുക്കിയ വില. കപ്പയും ബീഫിനും നേരത്തെ 60 രൂപയായിരുന്നെങ്കില്‍ ഇനി അത് 70 രൂപയാകും. ചില്ലി ചിക്കന് 50 രൂപയും, ചിക്കന്‍ കറിക്ക് 30 രൂപയും, ചിക്കന്‍ ബിരിയാണിക്ക് 70 രൂപയുമാകും പുതുക്കിയ വില.

അതേസമയം, ഏറ്റവും അധികം അവശ്യക്കാരുള്ള ചപ്പാത്തിക്കും വെജിറ്റല്‍ ബിരിയാണിക്കും പഴയ വില തന്നെ തുടരും. ചപ്പാത്തിക്ക് 20 രൂപയും വെജിറ്റബിള്‍ ബിരിയാണിക്ക് 40 രൂപയുമാണ് വില.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761