1470-490

ലാപ്‌ടോപ്പിനെ കുഞ്ഞിനെ പോലെ നോക്കണം

ഏതു ബ്രാന്‍ഡാണെങ്കിലും ഏറ്റവും കൂടുതല്‍ കേടുപാട് പറ്റുന്നത് കീ ബോര്‍ഡിനാണ്. എസിയല്ലാത്ത മുറിയിലാണ് പലപ്പോഴും ഉപയോഗിക്കേണ്ടി വരുന്നത്. പൊടിയും ഈര്‍പ്പവും കീ ബോര്‍ഡിനിടയിലേയ്ക്ക് ഇറങ്ങിയാണ് കീ ബോര്‍ഡ് കേടാകുന്നത്. കീപ് സ്‌കിന്‍ എന്ന പ്രോഡക്റ്റാണ് ഇതിനു പരിഹാരം. കീപ് സ്‌കിന്‍ ഒട്ടിച്ചാല്‍ ഇത്തരത്തില്‍ കീ ബോര്‍ഡ് കേടു വരുന്നത് തടയാന്‍ സാധിക്കും. വളരെ കുറഞ്ഞ ചെലവില്‍ എക്‌സ്വയറില്‍ ഇതു ലഭ്യമാണ്.
ലാപ് ടോപ് കൊണ്ടു പോകുമ്പോള്‍ ബാഗില്‍ മറ്റു സാധനങ്ങള്‍ വയ്ക്കുന്നത് അത്ര നല്ലതല്ല. ലാപിനൊപ്പം ബാഗില്‍ പലതും കുത്തി നിറയ്ക്കുമ്പോള്‍ കേടു പറ്റുന്നത് ലാപിന്റെ സ്‌ക്രീനിനാണ്. അതുകൊണ്ടു തന്നെ ലാപ് വയ്ക്കുന്ന ബാഗില്‍ റഫായുള്ള സാധനങ്ങള്‍ വയ്ക്കാതിരിക്കണം. 

കോഴിക്കോട്: മുന്‍പൊക്കെ ഒരു വൈറ്റ്‌കോളര്‍ ജോബ് ചെയ്യുന്നയാളുടെ കയ്യില്‍ അവശ്യം വേണ്ടത് പേപ്പറും കടലാസുമായിരുന്നു. എല്ലാം രേഖപ്പെടുത്തി വയ്ക്കുന്നതിനുള്ള ഏക മാര്‍ഗം. വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ക്കൊണ്ടു തന്നെ കാലമാകെ മാറി. ഇന്നൊരു ജോലി കിട്ടണമെങ്കില്‍ കംപ്യൂട്ടര്‍ അറിയണം. അക്കാലവും മാറുകയാണ്. ഇനി കയ്യിലൊരു ടാപ്‌ടോപ്പുണ്ടെങ്കിലേ ജോലി കിട്ടൂ എന്ന സാഹചര്യത്തിലേയ്ക്ക് തൊഴില്‍ മേഖല മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ലാപ്‌ടോപ്പ് എന്നത് ഒരു അത്യാവശ്യസാധനമായി മാറിയിരിക്കുന്നു. ഏതൊരാളുടെയും സന്തത സഹചാരിയായതു കൊണ്ടു തന്നെ ഇനി ലാപിനെ പരിചരിക്കേണ്ടതെങ്ങനെയെന്ന കാര്യവും ഓരോരുത്തരും പഠിക്കേണ്ടിയിരിക്കുന്നു. ലാപ്‌ടോപ് വാങ്ങുന്നതു മുതലുണ്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. വിവിധയിനം ലാപുകള്‍ വിപണിയിലുണ്ട്. വിവിധ ജോലിയ്ക്ക് വിവിധ കോണ്‍ഫിഗറേഷനുള്ളതാണ് ആവശ്യം. ചിലര്‍ അനാവശ്യമായി പണം കളയുമ്പോള്‍ മറ്റു ചിലര്‍ ആവശ്യത്തിന് തുക മുടക്കി അനുയോജ്യമായതു വാങ്ങുന്നില്ലെന്നതാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഒരു അക്കൗണ്ടന്റിനോ പത്രപ്രവര്‍ത്തകനോ മാര്‍ക്കറ്റിങ് എക്‌സിക്യുട്ടിവിനോ ഉപയോഗിക്കേണ്ടുന്ന ലാപ്‌ടോപ്പല്ല ഒരു വീഡിയോ എഡിറ്റര്‍ക്കോ ആനിമേറ്റര്‍ക്കോ വേണ്ടത്. അതുകൊണ്ടു തന്നെ എന്താണ് ഉപയോഗം എന്നറിഞ്ഞതിനു ശേഷം അല്ലെങ്കില്‍ ഈ മേഖലയിലുള്ള പ്രശസ്തമായ കമ്പനികളുടെ നിര്‍ദേശമനുസരിച്ചായിരിക്കണം ലാപ്‌ടോപ്പ് എടുക്കേണ്ടത്.
ലാപ് ടോപ്പ് വാങ്ങിക്കഴിഞ്ഞാല്‍ ഒരാഴ്ചയോ ഏറി പോയാല്‍ ഒരു മാസമോ ഒക്കെ കൊച്ചു കുഞ്ഞിനെ പോലെ കൊണ്ടു നടക്കും. മാസങ്ങള്‍ കഴിച്ചാല്‍ പിന്നെ ലാപിനോടുള്ള സ്‌നേഹവും ശ്രദ്ധയുമൊക്കെ കുറയും. പലരുടെയും പരാതി സ്ലോ ആവുന്നുവെന്നതാണ്. അതിനു കാരണം ഈ രംഗത്തെ ചില കാര്യങ്ങളിലെ അറിവില്ലായ്മ തന്നെയാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള ലൈറ്റ് സോഫ്‌റ്റ്വെയറാണ് ഗൂഗ്ള്‍ ക്രോം. അതു പോലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കോണ്‍ഫിഗറേഷന്‍ നിരവധി തവണ മാറ്റിക്കൊണ്ടിരിക്കുന്നുണ്ട്. അതിനൊപ്പം നമ്മളും കോണ്‍ഫിഗറേഷന്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇന്ന് ലാപ് സര്‍വീസ് രംഗത്ത് ജനപ്രിയമായ ബ്രാന്‍ഡുകളിലൊന്നാണ് എസ്‌ക്വയര്‍. കേരളത്തിലെ പ്രമുഖ നഗരങ്ങളിലെല്ലാം എസ്‌ക്വയറിന്റെ സേവനങ്ങളുണ്ട്. വീട്ടിലെത്തി സര്‍വീസ് ചെയ്യുന്നുവെന്നതു തന്നെയാണ് എസ്‌ക്വയറിന്റെ പ്രത്യേകതയെന്ന് മാനെജിങ് പാര്‍ട്ണര്‍ ഹബീബ് മലബാര്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഏതു ബ്രാന്‍ഡാണെങ്കിലും ഏറ്റവും കൂടുതല്‍ കേടുപാട് പറ്റുന്നത് കീ ബോര്‍ഡിനാണ്. എസിയല്ലാത്ത മുറിയിലാണ് പലപ്പോഴും ഉപയോഗിക്കേണ്ടി വരുന്നത്. പൊടിയും ഈര്‍പ്പവും കീ ബോര്‍ഡിനിടയിലേയ്ക്ക് ഇറങ്ങിയാണ് കീ ബോര്‍ഡ് കേടാകുന്നത്. കീപ് സ്‌കിന്‍ എന്ന പ്രോഡക്റ്റാണ് ഇതിനു പരിഹാരം. കീപ് സ്‌കിന്‍ ഒട്ടിച്ചാല്‍ ഇത്തരത്തില്‍ കീ ബോര്‍ഡ് കേടു വരുന്നത് തടയാന്‍ സാധിക്കും. വളരെ കുറഞ്ഞ ചെലവില്‍ എക്‌സ്വയറില്‍ ഇതു ലഭ്യമാണ്.
ലാപ് ടോപ് കൊണ്ടു പോകുമ്പോള്‍ ബാഗില്‍ മറ്റു സാധനങ്ങള്‍ വയ്ക്കുന്നത് അത്ര നല്ലതല്ല. ലാപിനൊപ്പം ബാഗില്‍ പലതും കുത്തി നിറയ്ക്കുമ്പോള്‍ കേടു പറ്റുന്നത് ലാപിന്റെ സ്‌ക്രീനിനാണ്. അതുകൊണ്ടു തന്നെ ലാപ് വയ്ക്കുന്ന ബാഗില്‍ റഫായുള്ള സാധനങ്ങള്‍ വയ്ക്കാതിരിക്കണം. കംപ്യൂട്ടറില്‍ നിന്നും ലാപിനെ വ്യത്യസ്തമാക്കുന്ന ഒരു കാര്യം അതിന്റെ വില തന്നെയാണ്. കംപ്യൂട്ടറുകളുടെ പാര്‍ട്‌സുകളേക്കാള്‍ വളരെ വില കൂടുതലാണ് ലാപ്‌ടോപ്പുകളുടെ പാര്‍ട്‌സുകള്‍ക്ക്. കംപ്യൂട്ടറിന്റെ മദര്‍ ബോര്‍ഡിന് 3000 രൂപയെങ്കില്‍ ലാപിന്റേതിന് 11,000 രൂപയോളം വരും. ഡെസ്‌ക് ടോപ്പിന്റെ കീ ബോര്‍ഡിന് 3500 രൂപയെങ്കില്‍ ലാപിന്റേതിന് 2000 രൂപ വരും. കെയറാണ് ലാപ്‌ടോപ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. ഒരു കുഞ്ഞിനെ സംരക്ഷിക്കും പോലെ വേണം സംരക്ഷിക്കാന്‍.

ശ്രദ്ധിക്കണം ചാര്‍ജിങ്

ലാപ്‌ടോപ് ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ട കാര്യം ചാര്‍ജിങാണ്. തുടര്‍ച്ചയായി ചാര്‍ജിലിട്ടു വയ്ക്കുന്നത് നല്ല രീതിയല്ല. നൂറു ശതമാനം പൂര്‍ത്തിയാക്കുന്നതു വരെ ചാര്‍ജിടുക. തുടര്‍ന്ന് ഉപയോഗിച്ചതിനു ശേഷം ബാറ്ററി ലോ എന്ന വാണിങ് മെസേജ് വരുമ്പോള്‍ മാത്രമേ വീണ്ടും ചാര്‍ജ് ചെയ്യേണ്ടതുള്ളൂ. ഏതു സമയവും ചാര്‍ജിലിട്ട് ഉപയോഗിക്കുന്നത് പലരുടെയും ശീലമാണ്. ഇത് ബാറ്ററിയുടെ ലൈഫിനെ ബാധിക്കും്. ലാപ് ടോപ് തുറക്കുകയും അടയ്ക്കുകയും ചെയ്യുമ്പോഴും ശ്രദ്ധ വേണം. അരികില്‍ പിടിച്ച് ഒരിക്കലും അടയ്ക്കരുത്. വെബ് ക്യാമുള്ള സെന്റര്‍ ഭാഗത്തു പിടിച്ചു വേണം അടയ്ക്കാനും തുറക്കാനും. കാരണം ലാപിന്റെ സ്‌ക്രിനിന്റെ മുകള്‍ വശത്ത് ഇരുഭാഗങ്ങളിലുമായി രണ്ടു ഹിന്റുകളുണ്ട്. ഏതെങ്കിലും ഒരു ഭാഗത്ത് പിടിച്ച് അടയ്ക്കുമ്പോള്‍ മറു വശത്തെ ഹിന്റ് മുറുകി വരുകയും പ്രസ്തുത ഭാഗത്ത് ഡാമേജ് വരാനും കാരണമാകുന്നു. ലാപ്‌ടോപ് ഉപയോഗിക്കുന്നവരില്‍ വ്യാപകമായി ഈ പ്രശ്‌നം കണ്ടു വരുന്നുണ്ടെന്നും ഹബീബ് പറയുന്നു.

ലാപിനടുത്തു വച്ച് ഭക്ഷണം കഴിയ്ക്കരുത്

ന്യൂജനറേഷന്റെ മറ്റൊരു പ്രധാന ശീലമാണ് ലാപ്‌ടോപ് ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും സ്‌നാക്‌സ് കഴിച്ചു കൊണ്ടിരിക്കുകയെന്നത്. ലാപിനടുത്തു വച്ച് ഒരിക്കലും ചെയ്യരുതാത്ത കാര്യമാണിത്. നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ശകലങ്ങള്‍ നമ്മുടെ വിരലുകളിലുണ്ടാവും. ഇത് കീ ബോര്‍ഡിലൂടെ അകത്തേയ്ക്ക് പോകുകയും ഇതു കഴിയ്ക്കാനായി ഉറുമ്പ് കീ ബോര്‍ഡിനുള്ളിലേയ്ക്ക് കയറുകയും ചെയ്യും. ഇത് കീ ബോര്‍ഡിനെ ഡാമേജാക്കും. ഇതുവരെ ചെയ്തവര്‍ ഉടന്‍ തന്നെ കംപ്യൂട്ടര്‍ സെന്ററുകളില്‍ ചെന്ന് കീ ബോര്‍ഡ് ക്ലീന്‍ ചെയ്യുന്നത് ഉചിതമാകും. ഹോട്ട് എയര്‍ ചെയ്താണ് ഉറുമ്പുകളെ കളയുന്നത്.  ഭക്ഷണം കഴിയ്ക്കാതെയും കീ ബോര്‍ഡില്‍ ഉറുമ്പു കയറാം. കീ ബോര്‍ഡിനുള്ളില്‍ ഒരു റബര്‍ പാര്‍ട്ടിക്കിളുണ്ട്. ലാപ് ഉപയോഗിക്കുമ്പോള്‍ ഈ റബര്‍ പാര്‍ട്ടിക്കിള്‍ ചൂടാകും. ചൂടാകുന്നതോടെ ഇതില്‍ നിന്നും ഒരു പ്രത്യേക മണം പുറത്തു വരും. ഈ സ്‌മെല്‍ അറിഞ്ഞും ഉറുമ്പുകള്‍ വരാം. മാത്രമല്ല ഒരിയ്ക്കലും ഒരേ സ്ഥലത്തു വച്ചു തന്നെ ലാപ് ഉപയോഗിക്കരുത്. ഇതും ഉറമ്പുകള്‍ കയറാന്‍ കാരണമാകും.
ഭക്ഷണം പോലെ തന്നെ പാനീയങ്ങളും ലാപ്‌ടോപ്പിന്റെ അടുത്തു വയ്ക്കരുത്. പാനീയങ്ങള്‍ തട്ടി പോയാല്‍ ലാപ്‌ടോപിലേയ്ക്ക് ഇറങ്ങുകയും മദര്‍ ബോര്‍ഡ് ഡാമേജാകാനും സാധ്യതയേറെയാണ്.

ഹാങ് ആകുന്നുണ്ടോ പരിഹാരമുണ്ട്

ഒരു ലാപ് വാങ്ങി ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോഴേയ്ക്കും ഹാങ് ആകുന്നുവെന്ന പരാതി മിക്കവാറും ലാപ് ഉപയോഗിക്കുന്നവര്‍ പറയാറുണ്ട്. നമ്മള്‍ ഒരു വര്‍ഷം മുന്‍പ് ഉപയോഗിച്ച സോഫ്റ്റ് വെയറുകളെല്ലാം ഇടയ്ക്കിടയ്ക്ക് അപഗ്രേഡ് ചെയ്യുന്നുണ്ട്. അത് അപ്‌ഗ്രേഡ് ചെയ്യുന്നതിനൊപ്പം നമ്മളും അപഗ്രേഡ് ചെയ്യപ്പെടണം. ചെറിയ സോഫ്റ്റ് വെയറുകളിലൊന്നും ഇതു പ്രശ്‌നമല്ല. ഹെവി സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ റാം അപ്‌ഗ്രേഡ് ചെയ്യുക നിര്‍ബന്ധമാണ്. റാം അപ്‌ഗ്രേഡ് ചെയ്യാന്‍ 2500 മുതലാണ് ചെലവ്. ഹാര്‍ഡ് വെയര്‍ മാത്രമല്ല സോഫ്റ്റ് വെയറിലും ഈ പ്രശ്‌നമുണ്ട്. ഉദാഹരണത്തിന് ഒരു വേഡ് ഫയല്‍ ഓപ്പണ്‍ ചെയ്ത് ക്ലോസ് ചെയ്യുമ്പോള്‍ ഒരു ടെമ്പററി ഫയല്‍ ക്രിയേറ്റാകും. ഇങ്ങനെ വിവിധ സോഫ്റ്റ് വെയറുകള്‍ തുറക്കുമ്പോഴും ഈ ടെമ്പററി ഫയലുകള്‍ ക്രിയേറ്റ് ചെയ്യപ്പെടുന്നുണ്ട്. മാസങ്ങള്‍ കഴിയുമ്പോള്‍ ഇവയെല്ലാം ചേര്‍ന്ന് ഏകദേശം വണ്‍ ജിബിയോളം വരും. വര്‍ഷത്തിലൊരിക്കലെങ്കിലും വിന്‍ഡോസ് അപ്‌ഗ്രേഡ് ചെയ്യുന്നത് നല്ലതായിരിക്കും.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651