1470-490

ബിജെപിയുടെ ദളിത് വിരോധം മറനീക്കി പുറത്ത്‌

ദേശീയ തീരുമാനത്തെ അട്ടിമറിക്കാനുള്ള ചില ആര്‍. എസ്. എസ് നേതാക്കളുടെ തീരുമാനം ബിജെപിയില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമാക്കുമെന്ന് പറയുന്നു. ഇവരുടെ ഇഷ്ടക്കാരെ പാര്‍ട്ടിയില്‍ എടുത്ത് പാര്‍ട്ടി പിടിച്ചെടുക്കുവാനാണ് എറണാക്കുളം മേഖല സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നതെന്ന് പറയപ്പെടുന്നു. ഓരോ മണ്ഡലത്തിലേയും തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ വോട്ടുകള്‍ ചെയ്താണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ജില്ലയില്‍ സംസ്ഥാനത്തെ നാല് നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ രഹസ്യ വോട്ടുടെപ്പുകളാണ് ഇവരുടെ തീരുമാന പ്രകാരം അട്ടിമറിച്ച് പാര്‍്ട്ടിയെ ദുര്‍ബലപ്പെടുത്തുവാന്‍ ശ്രമിക്കുന്നത് പാര്‍ട്ടിയില്‍ വലിയ അഭിപ്രായ ഭിന്നതക്ക് കാരണമായിരിക്കുകയാണ്. 

തൃശ്ശൂര്‍. ബിജെപി  പുതിയ മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദളിതന് അവഗണന.ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പുകളാണ് ആര്‍.എസ്. എസിന്റെ ജില്ലയിലെ സംസ്ഥാന നേതാവിന്റേയും, എറണാക്കുളം മേഖല സെക്രട്ടറിയുടേയും നേതൃത്വത്തില്‍ അട്ടിമറിച്ചിരിക്കുന്നത്. രഹസ്യ ബാലറ്റിലൂടേയാണ് ജില്ലയിലെ പതിമൂന്ന് നിയോജക മണ്ഡലത്തിലേയും പ്രസിഡന്റുമാരെ ദേശീയ നിര്‍ദ്ദേശ പ്രകാരം വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം കിട്ടുന്നവരെ പ്രസിഡന്റ് ആകുവാന്‍  ആയിരുന്നു തീരുമാനം ഇത് പ്രകാരം തൃശ്ശൂര്‍ മണ്ഡലത്തിലെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയും പട്ടിക ജാതിക്കാരനുമായ മനോജ് മണലിക്കാടിന്  മുപ്പത് വോട്ടുകളും, എതിര്‍ സ്ഥാനാര്‍ത്ഥി രഘുനാഥ് ബി മേനോന്‍ ഇരുപത് വോട്ടകളുമാണ് ലഭിച്ചത് ദളിതനായ മനോജിനെ ഒഴിവാക്കി രഘുനാഥിനെ പ്രസിഡന്റാക്കണമെന്നാണ് ആര്‍. എസ്. എസ് നേതാക്കളുടെ നിര്‍ദ്ദേശം.ഇതിന് പുറമെ കൊടുങ്ങല്ലൂരില്‍ മുപ്പതിരണ്ട് വോട്ടുകള്‍ ലഭിച്ച പ്രേംജിയെ ഒഴിവാക്കി ഏഴ് വോട്ടുകള്‍ ലഭിച്ച വിനോദിനേയും, കുന്നുക്കുളത്ത് ഇരുപത്തിയെട്ട് വോട്ടുകള്‍ ലഭിച്ച രതീ്ഷ് ഐന്നൂരിനെ ഇരുപത്തിയൊന്ന് വോട്ടുകള്‍ ലഭിച്ച സുഭാഷിനേയും, ഇരിഞ്ഞാലക്കുടിയില്‍ 26 വോട്ടുകള്‍ ലഭിച്ച അഖിലാഷിനെ മാറ്റി 12 വോട്ടുകള്‍ ലഭിച്ച കൃപേഷിനേയും പ്രസിഡന്റുമാരാക്കുവാനാണ് ഇവരുടെ തീരുമാനം ഇതാണ് ബിജെപിയില്‍ വലിയ വിവാദത്തിന് കാരണമായിരിക്കുന്നത്. ദേശീയ തീരുമാനത്തെ അട്ടിമറിക്കാനുള്ള ചില ആര്‍. എസ്. എസ് നേതാക്കളുടെ തീരുമാനം ബിജെപിയില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമാക്കുമെന്ന് പറയുന്നു. ഇവരുടെ ഇഷ്ടക്കാരെ പാര്‍ട്ടിയില്‍ എടുത്ത് പാര്‍ട്ടി പിടിച്ചെടുക്കുവാനാണ് എറണാക്കുളം മേഖല സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നതെന്ന് പറയപ്പെടുന്നു. ഓരോ മണ്ഡലത്തിലേയും തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ വോട്ടുകള്‍ ചെയ്താണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ജില്ലയില്‍ സംസ്ഥാനത്തെ നാല് നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ രഹസ്യ വോട്ടുടെപ്പുകളാണ് ഇവരുടെ തീരുമാന പ്രകാരം അട്ടിമറിച്ച് പാര്‍്ട്ടിയെ ദുര്‍ബലപ്പെടുത്തുവാന്‍ ശ്രമിക്കുന്നത് പാര്‍ട്ടിയില്‍ വലിയ അഭിപ്രായ ഭിന്നതക്ക് കാരണമായിരിക്കുകയാണ്. തൃശ്ശൂര്‍ മണ്ഡലത്തിലെ വലിയ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പട്ടികജാതിക്കാരനായ മനോജിനെ  ഒഴിവാക്കി രഘുനാഥിനെ പ്രസിഡന്റാക്കുവാനുള്ള ആര്‍. എസ്. എസ് നേതാക്കളുടെ ശ്രമം പാര്‍ട്ടിക്ക് വലിയ നാണക്കാടായിരിക്കുമെന്ന് ആര്‍. എസ്. എസിലെ തന്നെ വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നു. രണ്ട് നേതാക്കളുടെ തീരുമാനമാണ് പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്

Comments are closed.

x

COVID-19

India
Confirmed: 33,347,325Deaths: 443,928