1470-490

ട്രെയ്ന്‍ യാത്രാ നിരക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കൂടും

സെക്കന്‍ഡ് ക്ലാസ് ഓര്‍ഡിനറി, സ്ലീപ്പര്‍ ക്ലാസ് ഓര്‍ഡിനറി, ഫസ്റ്റ് ക്ലാസ് ഓര്‍ഡിനറി എന്നിവയുടെ നിരക്കില്‍ കിലോമീറ്ററിന് ഒരു പൈസയുടെ വര്‍ധനയുണ്ടാവുമെന്നും വാര്‍ത്താ ഏജന്‍സി

ന്യൂഡല്‍ഹി: റെയില്‍വേ യാത്രാനിരക്കുകള്‍ കൂട്ടി. വര്‍ധന ഇന്ന്് അര്‍ദ്ധ രാത്രി മുതല്‍. എക്‌സ്പ്രസ്, രാജധാനി,ജനശതാബ്ദി ട്രെയിനുകള്‍ക്ക് നിരക്ക് വര്‍ധന ബാധകം.
അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ട് പൈസയുടെ വര്‍ധനയും എസി ക്ലാസില്‍ കിലോമീറ്ററിന് നാല് പൈസയുടെയും വര്‍ധന.
മെയില്‍/എക്‌സ്പ്രസ് തീവണ്ടികളില്‍ നോണ്‍ എ.സി വിഭാഗത്തില്‍ അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ടു പൈസയുടെ വര്‍ധനയാണ് വരുന്നത്. സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍ ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയുടെ നിരക്കില്‍ കിലോമീറ്ററിന് രണ്ടുപൈസ വര്‍ധന വരും. എ.സി നിരക്കുകളില്‍ നാലു പൈസയുടെ വര്‍ധനയാണ് വരുന്നത്. ചെയര്‍കാര്‍, ത്രീടയര്‍ എ.സി, എ.സി ടൂ ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ കിലോമീറ്ററിന് നാലുപൈസ വീതം വര്‍ധിക്കും.

സെക്കന്‍ഡ് ക്ലാസ് ഓര്‍ഡിനറി, സ്ലീപ്പര്‍ ക്ലാസ് ഓര്‍ഡിനറി, ഫസ്റ്റ് ക്ലാസ് ഓര്‍ഡിനറി എന്നിവയുടെ നിരക്കില്‍ കിലോമീറ്ററിന് ഒരു പൈസയുടെ വര്‍ധനയുണ്ടാവുമെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952