1470-490

ന്യൂട്ടൻ തമാശക്കല്ല, മൂന്നാം ചലന നിയമം പറഞ്ഞത്!

സത്യൻ.കെ.പി.

ഈ നാട്ടില്‍ ജീവിക്കുന്നവരുടെ,
മതവും ജാതിയുമല്ല തിരയേണ്ടത്!
അവരുടെ പൗരത്വമല്ല നോക്കേണ്ടത്?

എങ്ങനെയവര്‍ ജീവിക്കുന്നുവെന്നാണ്‍
കഴിക്കാന്‍ ഭക്ഷണമുണ്ടോ?’
കിടക്കാന്‍ കിടപ്പാടമുണ്ടോ?
ഉടുക്കാന്‍ ഉടുപുടവയുണ്ടോ?
കുടിക്കാന്‍ നല്ല വെള്ളമുണ്ടോ?
സഞ്ചരിക്കാന്‍ വഴിയുണ്ടോ?
പഠിക്കാന്‍ സ്‌കൂളുണ്ടോ?
ചികത്സിക്കാന്‍ ആശൂപത്രിയുണ്ടോ?
കളിക്കാന്‍ കളിയിടമവര്‍ക്കുണ്ടോ?’
വായിക്കാന്‍ വായനശാലകളുണ്ടോ?
ഇരിക്കാന്‍ പൊതവിടങ്ങളുണ്ടോ?
ഇതെല്ലാമന്വേഷിക്കാതെ,
‘മുസ്ലീങ്ങള്‍ പുറത്തെന്ന്
പറയുന്നവരോട്,
ദ്രാവിഡര്‍ പുറത്തെന്ന്
പറയുന്നവരോട് ‘

‘ കടക്കെടാ പുറത്തെന്ന് പറയാന്‍ ‘
കമ്മ്യൂണിസ്റ്റുകളിവിടെ ബാക്കിയുണ്ട്!
ഗാന്ധിസ്റ്റുകളുണ്ടിവിടെ.!
ജനാധിപത്യവാദികളുണ്ടിവിടെ.!
ജാതിക്കും മതത്തിനും അപ്പുറത്തും
ഇപ്പുറത്തും താമസിക്കുന്ന
സ്‌നേഹശീലരുണ്ട്.!

അതെ, ചില ചോദ്യങ്ങള്‍ക്ക്
ഒറ്റ ഉത്തരമെയൊള്ളൂ!
മര്യാദയെങ്കില്‍ ,മര്യാദ!
അല്ലെങ്കില്‍ കുടിയേറിയയര്യന്മാരെ,

‘കടക്കട പുറത്ത് നിങ്ങളാദ്യം ‘
എന്ന് പറയുക തന്നെ ചെയ്യും.!

കുടിയേറിയ ആര്യന്മാരെ
കടക്കടയാദ്യം പുറത്ത്..

നമുക്കിവിടെ ഒന്നിച്ച് ജീവിക്കാനാകും
അല്ലെങ്കില്‍ ഒരൊറ്റ വഴിയൊള്ളൂ,

‘കടക്കട, ആര്യന്മാരെ ,കുടിയേറികളെ
കടക്കടോ പുറത്ത്….’

ഈ നാട് ജീവജാലങ്ങള്‍ക്കുള്ളതാണ്‍
ഒരു ജീവി മാത്രമാണ് മനുഷ്യരും!

ഹോമോ സാപ്പിയന്‍സ്.

പല മതങ്ങളുണ്ടിവിടെ, മനുഷ്യര്‍
സൃഷ്ടിച്ചവ തന്നെ!
അതിലൊന്നിനെ, ഇസ്ലാമിനെയിവിടെ
വേണ്ടെന്ന് പറയുന്നവരും
ഇവിടെ വേണ്ട!

ദ്രാവിഡ ഹിന്ദുവിനെ വേണ്ടെന്ന്
പറയുന്നവരും ഇവിടെ വേണ്ട!

കുടിയേറ്റക്കാരായ ഇടയ ആര്യന്മാര്‍
പുറത്ത് പോകട്ടെ,

കടക്കടൊ പുറത്ത്!

അധികാരവും കരുത്തും
ജനങ്ങളുടേതാണ്‍

ഈ നാടും ഇവിടത്തെ മനുഷ്യരുടെയും
മറ്റു ജീവജാലങ്ങളുടെയുമാണ്.

അധികം അഹങ്കരിച്ചാല്‍,
അധികം ആക്രമിച്ചാല്‍,
തിരിച്ചടിയും അതുപോലിരിക്കും!
ന്യൂട്ടന്‍ തമാശക്കല്ല,
മൂന്നാം ചലന നിയമം പറഞ്ഞത്!
Every action, that is equal
and opposit reaction.
ഏതൊരു പ്രവര്‍ത്തനത്തിനും
തുല്ല്യവും വീപരിതവുമായ
പ്രതിപ്രവര്‍ത്തനമുണ്ടാകും!

ന്യൂട്ടന്‍ തമാശക്കല്ല,
മൂന്നാം ചലന നിയമം പറഞ്ഞത്!

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530