1470-490

വാളയാര്‍ പീഡനം: നീതി കിട്ടാതെ കെട്ടടങ്ങി

കേസില്‍  അയല്‍വാസി ഉള്‍പ്പെടെ അഞ്ച് പ്രതികളാണു കേസിലുള്ളത്. ഒരാളെ നേരത്തെ തന്നെ കോടതി വെറുതേ വിട്ടിരുന്നു. മൂന്നുപേരെ കൂടി കോടതി കുറ്റവിമുക്തരാക്കിയതോടെ ഇനി ഒരു പ്രതിയുടെ കേസിലാണ് വിധി വരാനുള്ളത്. ആള്‍ പ്രായപൂര്‍ത്തിയാകാത്ത പതിനാറുകാരനായതിനാല്‍ ജുവനൈല്‍ കോടതിയാണ് വിധി പറയേണ്ടത് . വിചാരണ പൂര്‍ത്തിയായി. ഇനി വിധിപ്രസ്താവം വരാനുണ്ട്.  പ്രതികളെ വെറുതെ വിട്ട ജില്ലാ കോടതി വിധിക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടവരും ഇപ്പോള്‍ മൗനത്തിലാണ്.

പാലക്കാട്: വാളയാര്‍ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച ദലിത് പെണ്‍കുട്ടികളുടെ നീതിക്ക് വേണ്ടി സംസ്ഥാനത്തും ദേശീയതലത്തിലും ഉണ്ടായ സമര കോലാഹലങ്ങള്‍ കെട്ടടങ്ങി. സമരമുഖത്ത്് ഉറച്ചുനിന്ന്്് പോരാടുമെന്ന പ്രഖ്യാപിച്ച ദലിത് സംഘടനകളും, രാഷ്ട്രീയക്കാരും ഇപ്പോള്‍ മൗനത്തിലാണ്. സഹോദരിമാരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് പ്രതികളെ പാലക്കാട് ഫസ്റ്റ് അഡിഷണല്‍ ഡിസ്ട്രിക്ട് കോടതി വെറുതേ വിട്ടതിനെതുടര്‍ന്ന സംസ്ഥാനത്ത് പ്രതിഷേധങ്ങളും സമരങ്ങളും കൊണ്ട് മുഖരിതമായത്. വെറുതെ വിട്ട പ്രതികളെ ശിക്ഷിക്കാനും കുറ്റക്കാരെ കണ്ടെത്താനും സിബിഐ കേസ് അന്വേഷിക്കണം എന്നതായിരുന്നു ആവശ്യം. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ടീയ പാര്‍ട്ടികള്‍ പാലക്കാട് ജില്ലയില്‍ ഹര്‍ത്താലും നടത്തിയിരുന്നു. മാതാപിതാക്കള്‍ സി ബി ഐ അന്വേഷണത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചാല്‍ എതിര്‍ക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിബിഐ തന്നെ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടിരുന്നില്ല.

Comments are closed.

x

COVID-19

India
Confirmed: 31,440,951Deaths: 421,382