1470-490

സൂര്യഗ്രഹണ ഫോട്ടോ മൊബൈലില്‍ എടുക്കരുത്

സയന്‍സ് ഡെസ്‌ക്: പകല്‍ സമയം സൂര്യന്റെ ഫോട്ടോ മൊബൈലിലോ, ക്യാമറയിലോ എടുത്താല്‍ അതിന്റെ സെന്‍സറുകള്‍ ചിലപ്പോള്‍ കെടാവാം. അത് സൂര്യഗ്രഹണം ഉണ്ടെങ്കിലും, ഇല്ലെങ്കിലും കേടാവാന്‍ സാധ്യത ഉണ്ട്. സൂര്യപ്രകാശം നേരിട്ട് താങ്ങുവാന്‍ പലപ്പോഴും സെന്‌സറുകള്‍ക്കു സാധിക്കണം എന്നില്ല.
സൂര്യഗ്രഹണ സമയത്തു ആകാരം കഴിച്ചുകൂടാ എന്നതില്‍ ഒരു ശാസ്ത്രവും ഇല്ല.
ചന്ദ്രന്‍ സൂര്യനെ അല്‍പ്പനേരം മറയ്ക്കുന്നു എന്നല്ലാതെ സൂര്യഗ്രഹണത്തിനു ഒരു പ്രത്യേകതയും ഇല്ല. ആ സമയത്തു പ്രത്യേക മാരകമായ രശ്മികള്‍ ഒന്നും ഭൂമിയില്‍ പതിക്കുന്നില്ല. സൂര്യ ഗ്രഹണം ഭൂമിയില്‍ത്തന്നെ മുഴുവനായി ഇല്ല. വെറും 1 % പ്രദേശത്തു മാത്രമേ പൂര്‍ണ ഗ്രഹണം കാണുവാന്‍ സാധിക്കൂ. ബാക്കി 20 30 % പ്രദേശത്തു ഭാഗീകവും, ബാക്കി 70 80 % പ്രദേശത്തു ഒരു ഗ്രഹണവും അതെ ദിവസം ഉണ്ടാവുന്നില്ല.

??ഇത്തവണ പല സംഖടനകളും പായസവും, ആഹാരവും വിതരണം ചെയ്തു ഗ്രഹണ സമയത്തു കഴിക്കുകയുണ്ടായി.

2031 മെയ് 21 നു ആണ് ഇനി കേരളത്തില്‍ ഭാഗീകം അല്ലാത്ത സൂര്യഗ്രഹണം ദൃശ്യമാവുക.
അതും കഴിഞ്ഞ ദിവസത്തെപ്പോലെ വലയ സൂര്യഗ്രഹണം ആണ്. ഉച്ചയ്ക്ക് 1 മണിക്ക്.
എറണാകുളം , ആലപ്പുഴ, പാലാ. ഇടുക്കി വഴിയാണ് ഗ്രഹണ പാത.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952