1470-490

എംപിയെ കാണാന്‍ ചെല്ലൂ, വിത്തുകള്‍ സ്വന്തമാക്കൂ

പയര്‍,വെണ്ട,ചീര,കുമ്പളം,വെള്ളരി വിത്തുകളടങ്ങിയ ഒരു പാക്കറ്റാണ് എംപി സമ്മാനിക്കുക. ജനങ്ങളില്‍ വിഷരഹിത പച്ചക്കറി പ്രോത്സാഹി പ്പിക്കുക എന്ന ആവശ്യം മുന്‍ നിര്‍ത്തിയാണ് ടി.എന്‍ പ്രതാപന്‍ എം പി യുടെ ഈ പരിപാടി. 2020 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ ഇത് തുടരും.

തൃശ്ശൂര്‍: 2020ജനുവരി ഒന്ന് മുതല്‍ എം പി ഓഫീസില്‍ വരുന്നവര്‍ക്ക് പച്ചക്കറി വിത്ത് സമ്മാനമായി നല്‍കുന്നു. ടി.എന്‍ പ്രതാപന്‍ എം പിയാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.

പരാതികളും, ആവശ്യങ്ങളും, kuഹൃദ സംഭാഷണങ്ങളുമായി ഞായറാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 6 മണി വരെയുള്ള സമയങ്ങളില്‍ അയ്യന്തോളിലുള്ള എം പി ഓഫീസില്‍ നിരവധി പേരാണ് ഓരോ ദിവസവും എത്തിചേരുന്നത്. ഇവര്‍ക്ക് ചായയും ബിസ്‌ക്കറ്റും നല്‍കുന്ന പതിവ് ശീലം നിലനിര്‍ത്തി കൊണ്ട് തന്നെയാണ് സമ്മാനമായി പച്ചക്കറി വിത്തുകള്‍ നല്‍കുന്നത്.
പയര്‍,വെണ്ട,ചീര,കുമ്പളം,വെള്ളരി വിത്തുകളടങ്ങിയ ഒരു പാക്കറ്റാണ് എംപി സമ്മാനിക്കുക. ജനങ്ങളില്‍ വിഷരഹിത പച്ചക്കറി പ്രോത്സാഹി പ്പിക്കുക എന്ന ആവശ്യം മുന്‍ നിര്‍ത്തിയാണ് ടി.എന്‍ പ്രതാപന്‍ എം പി യുടെ ഈ പരിപാടി. 2020 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ ഇത് തുടരും.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651