1470-490

വര്‍ഷം പാലക്കാട് കത്തിയമര്‍ന്നത് 65.33 ഹെക്ടര്‍ വനം

ഉണക്ക പുല്ലിലും മരത്തിലും ചെറിയ തീപൊരി വീണാല്‍മതി വന്‍തീപിടിത്തം ഉണ്ടാകാന്‍. ഇങ്ങനെ നശിക്കുന്നവയില്‍ ഏറെയും അടികാടുകളും കുറ്റികാടുകളുമാണ്. കാട്ടുതീ തടയുന്നതിനായി പാലക്കാട്, അട്ടപ്പാടി, നെ•ാറ, വാളയാര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, കൊല്ലങ്കോട് തുടങ്ങിയ വനപ്രദേശങ്ങളിലെല്ലാം ഫയര്‍ വാച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ട്


പാലക്കാട്:. വനവത്കരണത്തെ സംബന്ധിച്ച് വിപുലമായ ബോധവത്കരണ പരിപാടികള്‍ നടക്കുമ്പോഴും സംസ്ഥാനത്ത് വനനശീകരണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. വേനല്‍ ആരംഭിക്കും മുമ്പേ ജില്ലയില്‍ ഈ വര്‍ഷം പാലക്കാട് ഡിവിഷനില്‍ മാത്രം ഇതുവരെ 65.33 ഹെക്ടര്‍ വനമാണ് കാട്ടുതീയില്‍ കത്തിയമര്‍ന്നത്. കൂടുതല്‍ കേസുകള്‍ അനങ്ങമല വനമേഖലയിലാണ്. പാലക്കാട്, പട്ടാമ്പി, ഒറ്റപ്പാലം താലൂക്കുകള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് ഡിവിഷന്‍. വര്‍ഷം തോറും ഇത്തരത്തില്‍ ഓരോ ഡിവിഷനുകളിലും വനമേഖല നഷ്ടമാകുന്നത് രൂക്ഷമായ വരള്‍ച്ചയിലേക്കാണ് ജില്ലയെ എത്തിക്കുക.

ഓരോ തീപിടിത്തവും കാടിന്റെ ആവാസ വ്യവസ്ഥയെ തകിടംമറിക്കും. ഇതോടൊപ്പം വനമേഖലകളിലെ നീരുറവകള്‍ വറ്റി വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതും പതിവാകും. ഇത് നാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണ്. കാലാവസ്ഥയിലുണ്ടായ വ്യതിയാനവും ജനങ്ങളുടെ അശ്രദ്ധയുമാണ് കാട്ടുതീയുണ്ടാവാന്‍ കാരണം. ഉണക്ക പുല്ലിലും മരത്തിലും ചെറിയ തീപൊരി വീണാല്‍മതി വന്‍തീപിടിത്തം ഉണ്ടാകാന്‍. ഇങ്ങനെ നശിക്കുന്നവയില്‍ ഏറെയും അടികാടുകളും കുറ്റികാടുകളുമാണ്. കാട്ടുതീ തടയുന്നതിനായി പാലക്കാട്, അട്ടപ്പാടി, നെ•ാറ, വാളയാര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, കൊല്ലങ്കോട് തുടങ്ങിയ വനപ്രദേശങ്ങളിലെല്ലാം ഫയര്‍ വാച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ട്

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768