1470-490

2020ല്‍ തീയെറ്ററുകള്‍ നിറയും

അജയ് ദേവ്ഗണ്‍, കജോള്‍, സെയ്ഫ് അലിഖാന്‍ തുടങ്ങിയവരാണ് തന്‍ഹാജിയില്‍ എത്തുന്നത്. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളായി ദീപിക എത്തുന്ന ചിത്രമാണ് ചപ്പക്ക്. രണ്ട് സിനിമകളും ജനുവരി പത്തിന് തിയ്യേറ്ററുകളിലേക്ക് എത്തും.

ഫിലിം ഡെസ്‌ക്: മലയാള സിനിമ പ്രേക്ഷകര്‍ക്കായി 2020ല്‍ ഒരുങ്ങുന്നത് കിടിലന്‍ ചിത്രങ്ങള്‍. ഇതില്‍ സൂപ്പര്‍ താരങ്ങളുടെതും യുവതാരങ്ങളുടെതുമുണ്ട്.
വിവിധ ഭാഷകളില്‍ നിന്നായി ജനുവരിയില്‍ തന്നെ നിരവധി സിനിമകള്‍ റിലീസിനെത്തുന്നുണ്ട്. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഇത്തവണയും ഒരേസമയം തിയ്യേറ്ററുകളിലേക്ക് എത്തുന്നുണ്ട്. 2020ന്റെ തുടക്കത്തില്‍ റിലീസിനെത്തുന്ന പ്രധാന സിനിമകളുടെ വിശേഷങ്ങളിലേയ്ക്ക്.

മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് ഷൈലോക്ക്. മമ്മൂട്ടി വീണ്ടും മാസ് റോളിലെത്തുന്ന ചിത്രം അജയ് വാസുദേവാണ് സംവിധാനം ചെയ്യുന്നത്. രാജ്കിരണ്‍, ബൈജു, ബിബിന്‍ ജോര്‍ജ്ജ്, ഹരീഷ് കണാരന്‍, മീന തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജനുവരി 23നാണ് ഷൈലോക്ക് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ലൂസിഫര്‍, ഇട്ടിമാണി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെതായി റിലീസിനെത്തുന്ന ചിത്രമാണ് ബിഗ് ബ്രദര്‍, സിദ്ധിഖ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം 32 കോടി ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ ജനുവരി 16നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷമാണ് സിദ്ധിഖ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ സിനിമ വരുന്നത്.
അഡാറ് ലവിന് പിന്നാലെ എത്തുന്ന ഒമര്‍ ലുലു ചിത്രമാണ് ധമാക്ക. ജനുവരി രണ്ടിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കളര്‍ഫുള്‍ എന്റര്‍ടെയ്‌നറായി ഒരുങ്ങിയ സിനിമയുടെ ട്രെയിലറും പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ നായകനാവുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ് നായിക. മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കുഞ്ചാക്കോ ബോബന്‍ ചിത്രമാണ് അഞ്ചാം പാതിര. ത്രില്ലര്‍ ചിത്രമായി ഒരുക്കിയ സിനിമ ജനുവരി പത്തിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഇന്ദ്രന്‍സ്, ഷറഫുദ്ധീന്‍, ശ്രീനാഥ് ഭാസി,ഉണ്ണിമായ പ്രസാദ്, രമ്യ നമ്പീശന്‍,ജിനു ജോസഫ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍. ആഷിക്ക് ഉസ്മാനാണ് നിര്‍മ്മാണം.
പേട്ടയുടെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് രജനീകാന്തിന്റെ ദര്‍ബാര്‍ വരുന്നത്. ഏആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായിക. ആദിത്യ അരുണാചലമായി രജനി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ തരംഗമായിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ പൊങ്കല്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കൊടി എന്ന ശ്രദ്ധേയ ചിത്രത്തിന് ധനുഷിനെ നായകനാക്കി ആര്‍ എസ് ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പട്ടാസ്. ധനുഷ് ഇരട്ടവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സ്‌നേഹയാണ് നായിക. ജനുവരി 16നാണ് പട്ടാസ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മെഹ്‌റീന്‍ പിര്‍സാദ, നാസര്‍, മുനിഷ്‌കാന്ത്, നവീന്‍ ചന്ദ്ര, സതീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. വിവേക് മെര്‍വിന്‍ സംഗീതമൊരുക്കിയ സിനിമയ്ക്ക് ഓം പ്രകാശാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.
അല്ലു അര്‍ജുന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് അല വൈകുണ്ഠ പുരമ്ലോ. ജയറാം അച്ഛന്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡേ ആണ് നായിക. തബുവും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമ തെലുങ്കിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്നു. അല്ലു അര്‍ജുന്‍ ചിത്രത്തിലെ ഗാനം നേരത്തെ തരംഗമായി മാറിയിരുന്നു. ജനുവരി 12നാണ് ചിത്രം എത്തുന്നത്. നമിത പ്രമോദ്, മിയ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ചിത്രമാണ് അല്‍ മല്ലു. പൂര്‍ണമായും വിദേശത്ത് ചിത്രീകരിച്ച സിനിമയില്‍ സിദ്ധിഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി,മാധുരി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജനുവരി 12നാണ് അല്‍ മല്ലുവിന്റെ റിലീസ്. അല്‍മല്ലുവിന് പുറമെ ജെനിത് കാച്ചപ്പിളളിയുടെ മറിയം വന്ന് വിളക്കൂതിയും ജനുവരിയില്‍ തിയ്യേറ്ററുകളിലേക്ക് എത്തും. ജനുവരി 30നാണ് റിയം വന്ന് വിളക്കൂതിയുടെ റിലീസ്. ഉള്ളുനിറയ്ക്കുന്ന മൈ സാന്റ; സുഗീതും ദിലീപും നല്‍കുന്ന ക്രിസ്മസ് സമ്മാനം ശൈലന്റെ റിവ്യൂ

ബോളിവുഡ് ചിത്രങ്ങളായ തന്‍ഹാജി, ചപ്പക്ക്, പങ്കാ ,സ്ട്രീറ്റ് ഡാന്‍സര്‍ തുടങ്ങിയവയും ജനുവരിയിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കങ്കണ റാവത്ത് മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് പങ്ക. പ്രഭുദേവ,വരുണ്‍ ധവാന്‍,ശ്രദ്ധ കപൂര്‍ തുടങ്ങിയവരാണ് സ്ട്രീറ്റ് ഡാന്‍സറിലെത്തുന്നത്. രണ്ട് സിനിമകളും ജനുവരി 24ന് എത്തും. അജയ് ദേവ്ഗണ്‍, കജോള്‍, സെയ്ഫ് അലിഖാന്‍ തുടങ്ങിയവരാണ് തന്‍ഹാജിയില്‍ എത്തുന്നത്. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളായി ദീപിക എത്തുന്ന ചിത്രമാണ് ചപ്പക്ക്. രണ്ട് സിനിമകളും ജനുവരി പത്തിന് തിയ്യേറ്ററുകളിലേക്ക് എത്തും.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269