1470-490

വിദേശത്തു നിന്ന് ഇന്ത്യയിലേയ്ക്ക് വരുന്നത് 4,89,69,694 കോടി രൂപ

കൊച്ചി: 4,89,69,694 കോടി രൂപയാണ് (68.968 billion US dollar) ഓരോ വര്‍ഷവും ഇന്ത്യയിലേക്ക് വരുന്നത്, വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നിന്നും. ഇന്ത്യയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ലഭിക്കുന്നത് വര്‍ഷം 40545 കോടി രൂപ ($5.710 billion).

അമേരിക്ക, യുഎഇ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, കാനഡ അങ്ങനെ ധാരാളം രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ ഉണ്ട്. ആ രാജ്യങ്ങളില്‍ പൗരത്വം ഉള്ളവരും ഇല്ലാത്തവരും. ആ രാജ്യങ്ങളില്‍ സ്റ്റുഡന്റ് വിസയില്‍ പോയവര്‍ മുതല്‍ വര്‍ക്ക് വിസയില്‍ പോയവര്‍ വരെ. ഇതൊന്നുമല്ലാതെ അനധികൃതമായി കടന്നുകയറിയവരും ഉണ്ട്. ഇങ്ങനെയുള്ള പലര്‍ക്കും പല രാജ്യങ്ങളിലും പൗരത്വം ലഭിച്ചിട്ടുണ്ട്. ചിലരൊക്കെ പല രാജ്യങ്ങളിലും പി ആര്‍ ആണ്. ചിലര്‍ വര്‍ഷങ്ങളോളം വര്‍ക്ക് വിസയില്‍ തന്നെ ജോലി ചെയ്തുവരുന്നു.

ഇവരയക്കുന്ന തുകയുടെ കണക്കാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്.

ഇങ്ങനെ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്ന രാജ്യങ്ങളുടെ പേരറിയുമോ ?ഒന്നാംസ്ഥാനത്ത് യുഎഇ ആണ്, 13.823 billion USDരണ്ടാമത് യു എസ് എ തന്നെ, 11.715 billionമൂന്നാമത് സൗദി അറേബ്യ, 11.239 billion വിക്കിപീഡിയയില്‍ നാലാമത്തെ പേര് കണ്ട് അത്യാവശ്യം ഒന്ന് അത്ഭുതപ്പെട്ടു. ബംഗ്ലാദേശ് ആണത്, 10 ബില്യണ്‍ യുഎസ് ഡോളര്‍.

അഞ്ചാമത് കുവൈറ്റ്, തുടര്‍ന്ന് ഖത്തര്‍, യുണൈറ്റഡ് കിങ്ഡം, നേപ്പാള്‍, കാനഡ, ഓസ്‌ട്രേലിയ, ബഹറിന്‍, ശ്രീലങ്ക, സിംഗപ്പൂര്‍, ഇറ്റലി, ന്യൂസിലന്‍ഡ്, ജര്‍മ്മനി…

ഈ രാജ്യങ്ങളിലൊക്കെ ഇന്ത്യക്കാര്‍ ഉണ്ട്. ചെറിയ എണ്ണമല്ല താനും. ഇതില്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും സിക്കും ജൈനരും ഒക്കെയുണ്ട്. പല മതക്കാരും പലരാജ്യങ്ങളിലും പെര്‍മനന്റ് റസിഡണ്ടും പൗരനും ഒക്കെ ആയിട്ടുണ്ട്.

അമേരിക്കയിലേക്ക് മെക്‌സിക്കോ അതിര്‍ത്തി വഴി നുഴഞ്ഞുകയറിയവരില്ലേ ? ഓസ്‌ട്രേലിയയിലേക്ക് ബോട്ടില്‍ കടന്ന വാര്‍ത്ത ചര്‍ച്ചയായിട്ട് ഒരു വര്‍ഷം പോലും ആയില്ലല്ലോ…

പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഫ്രിക്കയില്‍നിന്നും വന്നവരാണ് ലോകത്തുള്ള എല്ലാ മനുഷ്യരും എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ തലയില്‍ ചാണകം ഉള്ളവര്‍ക്ക് മനസ്സിലായി എന്നുവരില്ല. പക്ഷേ ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കാന്‍ അവര്‍ക്ക് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല.

മതത്തിന്റെ അടിസ്ഥാനത്തില്‍ ഈ രാജ്യങ്ങളിലൊക്കെ പ്രവേശനം നിഷേധിച്ചിരുന്നെങ്കിലോ ? പൗരത്വം നല്‍കുന്നത് നിഷേധിച്ചിരുന്നെങ്കിലോ ? ജോലി നിഷേധിച്ചിരുന്നെങ്കിലോ ?

പല വികസിത രാജ്യങ്ങളിലും കുടിയേറിയവര്‍ ആ രാജ്യങ്ങളില്‍ സോഷ്യല്‍ സെക്യൂരിറ്റി സിസ്റ്റം അടക്കം ഉപയോഗിക്കുന്നു. അതായത് സ്വന്തം ചികിത്സ ചിലവ് പോലും സര്‍ക്കാര്‍ വഹിക്കുന്ന സംവിധാനം. വിദ്യാഭ്യാസം സൗജന്യമായി ലഭിക്കുന്ന സ്ഥലങ്ങള്‍. ഇതൊക്കെ ഇന്ത്യയില്‍ നിന്ന് പോയവരില്‍ ചിലരെങ്കിലും അനുഭവിക്കുന്നുണ്ട്.

മതത്തിന്റെ പേരില്‍ വേര്‍തിരിവ് കാണിക്കുന്നതിനു മുന്‍പ് ഇതെങ്കിലും ആലോചിച്ചുകൂടേ ? എന്നിട്ടും മനുഷ്യരെ തുല്യര്യായി കാണാന്‍ നിങ്ങള്‍ക്ക് പറ്റുന്നില്ലെങ്കില്‍, നിങ്ങള്‍ ഒരു മത ഭ്രാന്തനാണ്. അങ്ങനെയുള്ളവരോട് ഒന്നും സംവദിക്കാനില്ല.

അങ്ങനെ സേഫ് സോണില്‍ ഇരുന്ന് വിഷം വമിപ്പിക്കുന്ന സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ ഒന്ന് കരുതിയിരിക്കുക.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653