1470-490

മഹല്ലിന് കത്ത്, പ്രതാപനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

സ്വന്തം കാലില്‍ നിന്ന് സമരം ചെയ്യാതെ സാമുദായിക വികാരം നഗ്‌നമായി ചൂഷണം ചെയ്യാനുള്ള പ്രതാപന്റെ നിലപാടില്‍ കോണ്‍ഗ്രസ്സില്‍ തന്നെ അമര്‍ഷമുണ്ട്.തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുമായി കൂട്ടുകൂടിയതും സ്വന്തം പ്രവര്‍ത്തകന്‍ പുന്ന നൗഷാദിന്റെ ചോരയുണങ്ങും മുന്‍പ് അവരുടെ പരിപാടിയില്‍ പങ്കെടുത്തതുമെല്ലാം വിവാദമായിരുന്നതാണ്.

തൃശൂര്‍: ടി.എന്‍. പ്രതാപന്‍ നയിക്കുന്ന പദയാത്രയില്‍ മഹല്ല് അംഗങ്ങളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട്് നല്‍കിയ കത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു. തന്റെ നേതൃത്വത്തില്‍ ജനുവരി രണ്ടിന് നടത്തുന്ന പദയാത്രയില്‍ മഹല്ലുകളുടെ സഹായം അഭ്യര്‍ത്ഥിച്ചാണ് കത്ത്..കോണ്‍ഗ്രസ്സുകാരില്‍ ഒരു വിഭാഗം പരിപാടി ബഹിഷ്‌ക്കരിക്കുമെന്ന് പറയുന്നതിനിടയിലാണ് എംപിയുടെ വിവാദ കത്ത് ..പൗരത്വ നിയമ ഭേദഗതി നിയമത്തില്‍ പ്രതിഷേധമുള്ള സംഘടനകളെല്ലാം സമരം നടത്തുന്നുണ്ട്.എന്നാല്‍ ഇതു പോലെ മഹല്ലില്‍ നിന്ന് ആളുകളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും ഒരു സംഘടനയോ നേതാവോ കത്തയച്ചിട്ടില്ല.സ്വന്തം കാലില്‍ നിന്ന് സമരം ചെയ്യാതെ സാമുദായിക വികാരം നഗ്‌നമായി ചൂഷണം ചെയ്യാനുള്ള പ്രതാപന്റെ നിലപാടില്‍ കോണ്‍ഗ്രസ്സില്‍ തന്നെ അമര്‍ഷമുണ്ട്.തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുമായി കൂട്ടുകൂടിയതും സ്വന്തം പ്രവര്‍ത്തകന്‍ പുന്ന നൗഷാദിന്റെ ചോരയുണങ്ങും മുന്‍പ് അവരുടെ പരിപാടിയില്‍ പങ്കെടുത്തതുമെല്ലാം വിവാദമായിരുന്നതാണ്..സ്വന്തം പരിപാടിക്ക് മഹല്ല് കമ്മിറ്റികളില്‍ നിന്ന് ആളുകളെ അയക്കണമെന്ന് അഭ്യര്‍ത്ഥിച്ചത് കോണ്‍ണ്‍ഗ്രസിനകത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് ഇടയാക്കിയിട്ടുള്ളത്.പാര്‍ട്ടി കമ്മിറ്റികള്‍ പിരിച്ചു വിടുന്നതാണ് ഉചിതമെന്ന് ഒരു വിഭാഗം പറയുന്നത്.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124