1470-490

കേരള സോപ്‌സ്: ചര്‍ച്ച പരാജയം, ഇനി നിരാഹാര സമരം

തൊഴിലാളികളുടെ ദുരിത ജീവിതത്തിനും പത്ത് വര്‍ഷം
തികയുകയാണ്, ഇതിന്റെ ഭാഗമായാണ് പുതുവത്സരദിനത്തില്‍ യൂണിയന്‍ നേതാക്കള്‍ 48 മണിക്കൂര്‍ നിരാഹാരസമരത്തിന് തീരുമാനിച്ചത്. നിരാഹാര സമരത്തില്യൂ ണിയന്‍ സെക്രട്ടറി എം.എം.സുഭീഷ്,
ട്രഷറര്‍ ജി.കെ പ്രജീദ്, ജോയിന്റ സെക്രട്ടറി സി. വിനീഷ് എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.

കോഴിക്കോട്: കേരളസോപ്‌സ് സമരം ചര്‍ച്ച പരാജയം, തൊഴിലാളികളുടെ നിരാഹാരസമരം സമരം ഇന്ന് ആരംഭിക്കും.
പത്ത് വര്‍ഷത്തോളമായി കേരള സോപ്‌സില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ടു കേരള സോപ്‌സ് എംപ്ലോയീസ് യൂണിയന്‍ സി.ഐ.ടി.യു.നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി
പുതുവത്സരദിനത്തില്‍ യൂണിയന്‍ നേതാക്കള്‍ 48 മണിക്കൂര്‍ നിരാഹാരസമരത്തിന് തീരുമാനിച്ചിരിക്കുകയാണ്.
കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി തൊഴിലാളികള്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളോട് സര്‍ക്കാരും മാനേജ്‌മെന്റും
നിഷേധാത്മകമായ നിഷേധാത്മകമായ സമീപനം
തുടര്‍ന്നപ്പോഴാണ് തൊഴിലാളികള്‍ പ്രത്യക്ഷ സമരത്തിന് തയ്യാറായത്.31 1219 ന്ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളോട് അനുകൂലമായ തീരുമാനമെടുക്കാന്‍ മാനേജ്‌മെന്റിന് പറ്റാത്തതിനാല്‍ ആണ് ചര്‍ച്ച പരാജയപ്പെട്ടത്.
ചര്‍ച്ചയില്‍ യൂണിയനെ പ്രതിനിധീകരിച്ച്
പ്രസിഡന്റ് ലക്ഷ്മണന്‍, സെക്രട്ടറി എംഎം സുഭീഷ്
ട്രഷറര്‍ ജികെ പ്രജീദ്, വൈസ് പ്രസിഡണ്ട് കെ.വി .വിജീഷ് എന്നിവരും മാനേജ്‌മെന്റ് പ്രതിനിധികളായി
ഷിബു തദൈബോസ്
ജി എം എച്ച് ആര്‍, വി.ശശികുമാര്‍ ജനറല്‍ മാനേജര്‍. ഷെര്‍മി S
എക്‌സിക്യൂട്ടീവ് HR എന്നിവരും പങ്കെടുത്തു . ജനുവരി 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ മുന്നോടിയായാണ്
കേരള സോപ്‌സിന്റ് പത്താം വാര്‍ഷികം ആഘോഷിക്കുന്ന 2020 ജനുവരി 1 ന്
തൊഴിലാളികളുടെ ദുരിത ജീവിതത്തിനും പത്ത് വര്‍ഷം
തികയുകയാണ്, ഇതിന്റെ ഭാഗമായാണ് പുതുവത്സരദിനത്തില്‍ യൂണിയന്‍ നേതാക്കള്‍ 48 മണിക്കൂര്‍ നിരാഹാരസമരത്തിന് തീരുമാനിച്ചത്. നിരാഹാര സമരത്തില്‍
യൂണിയന്‍ സെക്രട്ടറി എം.എം.സുഭീഷ്,
ട്രഷറര്‍ ജി.കെ പ്രജീദ്, ജോയിന്റ സെക്രട്ടറി സി. വിനീഷ് എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.
രാവിലെ
9 മണിക്ക് കമ്പനി പടിക്കല്‍ സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി. കെ.മുകുന്ദന്‍ സമരം ഉദ്ഘാടനം ചെയ്യും.
ജനുവരി 3 രാവിലെ ഒമ്പതു മണിക്കാണ് നിരാഹാരസമരം അവസാനിപ്പിക്കുക.തെരഞ്ഞെടുക്കപ്പെട്ട തൊഴിലാളികള്‍ അനുഭവം പ്രഖ്യാപിച്ച് നിരാഹാര സമരത്തില്‍ പങ്കെടുക്കും.

Comments are closed.

x

COVID-19

India
Confirmed: 37,380,253Deaths: 486,451