1470-490

മണ്ണിൽ പൊന്നുവിളയിച്ച് നവതിയുടെ നിറവിൽ തരിയിൽ ചാത്തു

ചാത്തു തന്റെ കൃഷിയിടത്തിൽ

ബാലുശേരി: നന്മണ്ട പുക്കുന്നു മലയുടെ താഴ്‌വരയിൽ പച്ച തുരുത്തായി കണ്ണിനും മനസിനും കുളിർമ്മയേകും ചാത്തുവിളയിച്ചെടുത്ത ജൈവ കൃഷി അത് കണ്ടാൽ ആരും  ആ വലിയ മനസ്സിനെ നമിച്ചു പോകും.90 വയസായിട്ടും മണ്ണിൽ അധ്വാനിക്കുന്ന ചാത്തു വലിയ ഒരു വിസ്മയം തന്നെ യാണ് ‘ചീക്കിലോട് മാപ്പിള സ്കൂളിനു സമീപം കൊള്ള ടിമല തരിയിൽ ചാത്തുവാണ് നവതി യിലും കൃഷി ഒരു തപസ്യയാക്കിയത്.സ്വജീവിതത്തിലൂടെ ചാത്തു തലമുറകൾക്ക് പകർന്നു നൽകുന്നത് ആയുരാരോഗ്യ സൗഖ്യത്തിന്റെ അധികമാർക്കും നൽകാനാവാത്ത കൃഷിപാഠം. പത്ത് വയസുള്ളപ്പോൾ പിതാവിന്റെ കൂടെ പാടത്തിറങ്ങിയതാണ് ‘പാട്ടത്തിനെടുത്തതും സ്വന്തമായുള്ളതുമായ രണ്ട് എക്ര ഭൂമിയിലാണ് ഞാറ്റുവേലക്കൊത്തുള്ള കൃഷി’ ഇഞ്ചി, മഞ്ഞൾ, കപ്പ, വാഴ, ചേന, ചേമ്പ്, ഔഷധ ഗുണമുള്ള നവര നെല്ല്, കരനെല്ലായ മഞ കൊയ്യാളേജ്യോതി ,കൂർക്ക ‘ പപ്പായ, കറിവേപ്പില, പച്ചമുളക്, കൈതച്ചക്ക, വേനലായാൽ പച്ചക്കറി കൃഷി വെള്ളരി, വെണ്ട, പയർ പാവക്ക, വഴുതന, മത്തൻ, തുടങ്ങിയവ ‘മണ്ണിന്റെയും മനുഷ്യന്റെയും ആവാസ വ്യവസ്ഥയുടെയും ആരോഗ്യം നിലനിർത്തുന്നതിനുമായി ജൈവവളമാണ് ഉപയോഗിക്കുന്നത്. എവിടെ കാർഷിക സെമിനാർ നടക്കുന്നുണ്ടെങ്കിലും കൃഷിയെക്കുറിച്ച് കൂടുതൽ അറിയാൻ മുൻനിരയിൽ തന്നെ ഇരിപ്പുറപ്പിക്കും ഈ കർഷക കാരണവർ ‘ഭക്ഷ്യ സുരക്ഷ മാത്രമല്ല ഭൂഗർഭ ജലത്തിന്റെ സ്രോ തസ്നി ല നി ർത്താനും കൃഷി അത്യന്താപേക്ഷിതമാണെന്നാണ് ഇദ്ദേഹം പറയുന്നു.കർഷകർക്ക് ന്യായമായ വില ലഭിക്കാത്തതിനാൽ പലരും കാർഷിക രംഗത്തേക്ക് കടന്നു വരാൻ മടിക്കുന്നുവെന്നും ചാത്തു

Comments are closed.

x

COVID-19

India
Confirmed: 37,901,241Deaths: 487,202