1470-490

ബാലുശേരി ബസ് സ്റ്റാന്റ് നവീകരണ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്

നവീകരണ പ്രവൃത്തി അന്തിമഘട്ടത്തിലായ ബാലുശേരി ബസ് സ്റ്റാന്റ്

ബാലുശേരി: ഒന്നര വര്‍ഷം മുമ്പ് നവീകരണ പ്രവൃത്തിയ്ക്കായ് അടച്ചിട്ട ബാലുശേരി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റ് നവീകരണ പ്രവൃത്തി അന്തിമഘട്ടത്തില്‍. പുരുഷന്‍ കടലുണ്ടിയുടെ വികസന ഫണ്ടില്‍ നിന്ന് മൂന്നു കോടി അമ്പത്തിനാല് ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിന്റെ 25 ലക്ഷം രൂപയുമാണ് നവീകരണ പ്രവൃത്തിയ്ക്കായി നീക്കിവെച്ചത്. ഊരാളുങ്കല്‍ സൊസൈറ്റി ഏറ്റെടുത്ത പ്രവൃത്തി എട്ടു മാസം കൊണ്ട് പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനം.ബസ് കാത്തിരിപ്പു കേന്ദ്രം – പൊലിസ് എയ്ഡ് പോസ്റ്റ് – എടി.എം കൗണ്ടര്‍, ടോയ്‌ലറ്റുകള്‍, ഫീഡിങ് റൂം എന്നിവയുണ്ടാകും. ബസ് സ്റ്റാന്റ് ബാലുശേരിയുടെ മുഖഛായ തന്നെ മാറ്റും കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന സ്റ്റാന്റില്‍ നൂറ് കണക്കിന് ദീര്‍ഘദൂര – ഹൃസ്വദൂര ബസുകള്‍ക്ക് കയറി ഇറങ്ങാനുള്ള സൗകര്യമുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653