1470-490

ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ജോലിസാധ്യതാ പരിശീലനവുമായി ആസ്റ്റർ മിംസ്

മെട്രൊവാർത്ത ഫോട്ടോഗ്രാഫർ വിമിത്തിന് രണ്ടര ലക്ഷം രൂപയുടെ ചെക്ക് കൈമാറി

കോഴിക്കോട്: ശാരീരിക പരിമിതി നേരിടുന്നവർക്ക് ജോലിസാധ്യതയ്ക്കുള്ള പ്രത്യേക പരിശീലന പദ്ധതിയുമായി ആസ്റ്റർ മിംസ്. ആകസ്മികമായുണ്ടാകുന്ന അപകടങ്ങൾക്കൊണ്ടും മറ്റും ജീവിതം വഴിമുട്ടി വീടുകളിൽ ഒതുങ്ങിപ്പോകുന്നവർക്ക് ഗുണം ചെയ്യുന്ന രീതിയിൽ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സുകൾ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡോ. ആസാദ് മൂപ്പന്‍പറഞ്ഞു. ശാരീരിക പ്രശ്നങ്ങളുള്ള നിരവധി പേർക്ക് ജോലി നൽകാൻ സാധിച്ചിട്ടുണ്ടെങ്കിലും ഇത്തരം പരിശീലന പദ്ധതികൾ കൂടതൽ പേർക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം.ആസ്റ്റർ മിംസിൽ നടന്ന ചടങ്ങിൽ മെട്രൊവാർത്ത ഫോട്ടോഗ്രാഫർ വിമിത്ത് ഷാലിന് രണ്ടര ലക്ഷം രൂപയുടെ ചെക്ക് സഹായധനമായി ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഫൗണ്ടര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പദ്മശ്രീ ഡോ. ആസാദ് മൂപ്പന്‍ കൈമാറി.വിമിത്തിന്‍റെ കൃത്രിമ കാൽ മാറ്റിവയ്ക്കാനുള്ള ചെലവ് സർക്കാർ വഹിക്കുന്ന സാഹചര്യത്തിലാണ് ആസ്റ്റർ മിംസ് സഹായധനം നൽകുന്നത്. കൃത്രിമകാൽ മാറ്റിവയ്ക്കുന്നതിനുള്ള മുഴുവൻ തുകയും നൽകാൻ ആസ്റ്റർ മിംസ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും സർക്കാർ ഏറ്റെടുത്ത സാഹചര്യത്തിൽ സഹായധനം നൽകാൻ തീരുമാനിക്കുകയായിരുന്നു. എട്ടുവർഷം മുൻപ് ജോലിക്കിടെയുണ്ടായ അപകടത്തിലാണ് വിമിത്തിന് വലതുകാൽ നഷ്ടപ്പെട്ടത്.കെയുഡബ്ല്യുജെ മുൻ സംസ്ഥാന പ്രസിഡന്‍റ് കമാൽ വരദൂർ,യൂണിയൻ ദുബായ് ഘടകം പ്രസിഡന്‍റ് രാജു മാത്യു തുടങ്ങിയവരുടെ ഇടപെടലും സഹായധനം ലഭ്യമാക്കുന്നതിൽ നിർണായകമായി. പ്രസ്ക്ലബ് പ്രസിഡന്‍റ് എം. ഫിറോസ് ഖാൻ, ആസ്റ്റർ സിഒഒ പി.ടി. സമീർ, എച്ച്ആർ ഹെഡ് ബ്രിജു മോഹൻ, സീനിയർ മാനേജർ പ്രേമാനന്ദൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651