1470-490

എൻ.എസ്.എസ് വിദ്യാർത്ഥികൾക്ക് പ്രാതൽ ഒരുക്കി യൂത്ത് ലീഗ്

സപ്തദിന ക്യാമ്പിന്റെ അവസാന ദിനത്തിലെ പ്രാതൽ നൽകി എൻ.എസ്.എസ് വിദ്യാർത്ഥികളുമായി അവരുടെ പ്രവർത്തനങ്ങളെകുറിച്ച് സംസാരിച്ചും പുതിയ ആശയങ്ങൾ പങ്കുവെച്ചും യുത്ത് ലീഗ് പ്രവർത്തകർ വിദ്യാർത്ഥികൾക്ക് പുത്തനുണർവ്വേകി.

വളാഞ്ചേരി: മരവട്ടം മലബാർ പോളിടെക്നിക് കോളേജിലെ  എൻ.എസ്.എസ് വിദ്യാർത്ഥികൾ വി.വി.എം.എച്ച്.എസ്.എസ് മാറാക്കരയിൽ സംഘടിപ്പിച്ച സപ്തദിന ക്യാമ്പിലേക്ക് പ്രാതലുമായി മാറാക്കര പഞ്ചായത്ത് രണ്ടാം വാർഡ് യൂത്ത് ലീഗ് കമ്മിറ്റി വിരുന്നെത്തി.  സപ്തദിന ക്യാമ്പിന്റെ അവസാന ദിനത്തിലെ പ്രാതൽ നൽകി എൻ.എസ്.എസ് വിദ്യാർത്ഥികളുമായി അവരുടെ പ്രവർത്തനങ്ങളെകുറിച്ച് സംസാരിച്ചും പുതിയ ആശയങ്ങൾ പങ്കുവെച്ചും യുത്ത് ലീഗ് പ്രവർത്തകർ വിദ്യാർത്ഥികൾക്ക് പുത്തനുണർവ്വേകി.
വിദ്യാർത്ഥികളുമായി  യൂത്ത് ലീഗ് ഭാരവാഹികളായ സി.എച്ച് മുഹമ്മദലി, റാഷിദ് പി.ടി, അസ്ഹറുദ്ധീൻ വി.പി, മുബഷീർ സി, ബാസിത്ത് പി.ടി എന്നിവർ സംവദിച്ചു.

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248