1470-490

മൂന്നാക്കൽ മഹല്ല് പൗരസമിതിയുടെ നേതൃത്വത്തിൽ പൗരത്വ സംരക്ഷണ റാലി സംഘടിപ്പിച്ചു.

മാറാക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്
വി. മധു സൂധനൻ ഉദ്ഘാടനം ചെയ്തു.

വളാഞ്ചേരി:മൂന്നാക്കൽ മഹല്ല് പൗരസമിതിയുടെ നേതൃത്വത്തിൽ പൗരത്വ സംരക്ഷണ റാലി നടത്തി.മൂന്നാക്കൽ പള്ളി പരിസരത്തു നിന്ന് ആരംഭിച്ചറാലിയിൽ പ്ലക്കാർഡുകളും ദേശീയ പതാകയുമേന്തി നൂറ് കണക്കിന് പേർ പങ്കെടുത്തു. റാലി  തിണ്ടലത്ത്  സമാപിച്ചു. മാറാക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്വി. മധു സൂധനൻ ഉദ്ഘാടനം ചെയ്തു.കെ. കെ. മോഹന കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കബീർ അൻവരി മുഖ്യപ്രഭാഷണം നടത്തി. പി. എം. മോഹനൻ മാസ്റ്റർ, മൊയ്തു എടയൂർ,  എം. മാണിക്യൻ, ബിനു മാസ്റ്റർ, പരീത് കരേക്കാട്, ജാഫർ പുതുക്കുടി, കെ. ടി. ഗഫൂർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. സംരക്ഷണ റാലിക്ക് ഇന്ററിം  മുതവല്ലി കെ.  മൊയ്തീൻകുട്ടി, പി. അബൂബക്കർ മാസ്റ്റർ, കെ. പി. മൊയ്‌തു, പി. ഷെരീഫ് മാസ്റ്റർ, പി. പി. എം. ജമാൽ, പി. കുഞ്ഞാലൻ കുട്ടി, ടി. അബ്ദുള്ളക്കുട്ടി, എ. ബീരാൻകുട്ടി, ടി. കെ. ബാബു, പി. കമ്മു ക്കുട്ടി മാസ്റ്റർ, എം. കുഞ്ഞി മുഹമ്മദ്‌, പി. കോയ, പി. നൗഷാദ്, പി. കെ. അബ്ദുൽ കാദർ തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952