1470-490

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ എസ്.സി. ഗുണഭോക്താതാക്കൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു.

പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് ഉദ്ഘാടനം ചെയ്തു. 

വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് 2019 – 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിഭാഗങ്ങൾക്കായി വാട്ടർ ടാങ്ക് വിതരണം ചെയ്തു. പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി.അമീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സി.പി.ഉമ്മുകുൽസു പദ്ധതി വിശദീകരണം നടത്തി. മെമ്പർമാരായ വേലായുധൻ പള്ളത്ത്, സരസ്വതി, മമ്മു പാലോളി, ഹേമലത എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651