1470-490

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി.

കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സക്കെത്തിയ ദേവഗൗഡ വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ എത്തിയത്.  വളാഞ്ചേരി : മുൻ പ്രധാനമന്ത്രിയും ജനതാദൾ എസ് ദേശീയ പ്രസിഡന്റുമായ  എച്ച്  ഡി ദേവഗൗഡ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. വെള്ളിയാഴ്ച  രാവിലെയാണ് ദേവഗൗഡ കാടാമ്പുഴയിലെത്തിയത്. 
കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സക്കെത്തിയ ദേവഗൗഡ വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ എത്തിയത്.  മുട്ടറുക്കൽ  ഉൾപ്പെടെ പ്രധാന വഴിപാടുകൾ നടത്തിയ ദേവഗൗഡ ഒന്നര മണിക്കൂർ ക്ഷേത്രത്തിൽ ചിലവഴിച്ചു. 
ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ മുരുകദാസ്, യുവജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ്‌ ശരീഫ് പാലോളി, ജനതാദൾ എസ് ദേശീയ സമിതി അംഗം കെ കെ ഫൈസൽ തങ്ങൾ, യുവജനതാദൾ ജില്ലാ പ്രസിഡന്റ്‌ ജാഫർ മാറാക്കര,മലബാർ ദേവസ്വം ബോർഡ്‌ മെമ്പർ സുബ്രഹ്മണ്യൻ , കാടാമ്പുഴ ദേവസ്വം എക്സ്‌ക്യൂട്ടീവ് ഓഫീസർ എം കെ മനോജ്‌കുമാർ, ദേവസ്വം എഞ്ചിനീയർ കെ വിജയകൃഷ്ണൻ, സൂപ്രണ്ടുമാരായ സി വി അച്യുതൻകുട്ടി വാരിയർ,കെ  ഭാസ്കരൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ചികിത്സക്ക് കഴിഞ്ഞു ഈ മാസം 31 ന് അദ്ദേഹം ബംഗളൂരുവിലേക്കു മടങ്ങും. 

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385