1470-490

പുറമണ്ണൂരിൽ നിന്നും വെണ്ടല്ലൂരിലേക്ക് മുസ്ലിം യൂത്ത് ലീഗിന്റ നൈറ്റ് മാർച്ച്
ഇരിമ്പിളിയം:പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച വൈകുന്നേരം  6.30 ന്  പുറമണ്ണൂരിൽ നിന്നും കാൽനടയായി വെണ്ടല്ലൂരിലേക്ക് നൈറ്റ്മാർച്ച് സംഘടിപ്പിച്ചു. മാർച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ എം.എ. സമദ് ഫ്ലാഗ് ഓഫ് ചെയ്തു.ഇരിമ്പിളിയം പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ജാഥയ്ക്ക് മുസ്ലിം ലീഗ്, കോൺഗ്രസ്സ് പ്രവർത്തകർ സ്വീകരണം നൽകി.ജാഥയിൽ ഇരിമ്പിളിയം പഞ്ചായത്തിലെ അഞ്ഞൂറോളം മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരാണ് അണിനിരന്നത്.ജാഥ ക്യാപ്റ്റൻ മുഹമ്മദ് റഫീഖ് .എം.ടി,വൈസ് ക്യാപ്റ്റൻ സാജിദ് ഇരിമ്പിളിയം,ഡയറക്ടർ മുജീബ് പുറമണ്ണൂർ,പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ഷാനു തുടിമ്മൽ,സുബൈർ വെണ്ടല്ലൂർ,ബാബു ഏർകോട്ടിൽ,ടി.പി.കെ.അബ്ദുല്ല,സൈനു ചോലപ്ര,യൂസഫ് അലി കൊടുമുടി,അംജദ് പുറമണ്ണൂർ,ആഷിഖ് പുറമണ്ണൂർ,ഷമീം മാസ്റ്റർ,ഷാഫി മാസ്റ്റർ, രമേശ് വലിയകുന്ന് എന്നിവർ നേതൃത്വം നൽകി.അമീൻ പുറമണ്ണൂർ,മുഹമ്മദ് അലി കോട്ടപ്പുറം,യൂനസ് പുറമണ്ണൂർ,സുൽഫി മാസ്റ്റർ,നജ്മുദ്ധീൻ മാസ്റ്റർ,മാനുപ്പ മാസ്റ്റർ,പി.കുഞ്ഞാപ്പ,സലാം ചെമ്മുക്കൻ,യൂസഫ് തറക്കൽ, റഷീദ് മങ്കേരി,കെ.എം.കുഞ്ഞിപ്പ പി.പി.ബാവ തുടങ്ങിയവർ നിയന്ത്രിച്ചു.

Comments are closed.

x

COVID-19

India
Confirmed: 37,901,241Deaths: 487,202