1470-490

വില്ലേജ് ഓഫീസുകളിൽ 1000 രൂപയ്ക്ക് മുകളില്‍ നികുതി ഇനി ഇ-പോസ് മെഷീന്‍ വഴി മാത്രം

ആയിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ പരമാവധി എടിഎം കാര്‍ഡ് ഉപയോഗിച്ച് ഇ-പോസ് മെഷീന്‍ വഴി നടത്താന്‍ ഉത്തരവ്

തിരുവനന്തപുരം:സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ നികുതിദായകരില്‍ നിന്ന് ആയിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ പരമാവധി എടിഎം കാര്‍ഡ് ഉപയോഗിച്ച് ഇ-പോസ് മെഷീന്‍ വഴി നടത്താന്‍ ഉത്തരവ്. ജൂണ്‍ മുതല്‍ സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും ഇ-പോസ് മെഷീനുകള്‍ ഇ-ട്രഷറി സംവിധാനവുമായി ബന്ധിപ്പിച്ചിരുന്നെങ്കിലും കാര്യമായി ഉപയോഗിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് 1000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ ഇനി മുതല്‍ ഇ-പോസ് മെഷീന്‍ വഴി നടത്തിയാല്‍ മതിയെന്ന് പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്. ജനോപകാരപ്രദമായ രീതിയില്‍ സര്‍ക്കാര്‍ ഓഫീസുകളെ മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നികുതികളും ഫീസുകളും കറന്‍സിരഹിത സംവിധാനത്തിലേക്കു മാറുന്നതിലൂടെ റവന്യൂ ഓഫീസുകളിലെ ഭരണ സംവിധാനം വേഗത്തിലാകുമെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761