1470-490

വലിയകുന്നില്‍ ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുന്നു.

ദിവസവും നൂറുകണക്കിനാളുകളാണ് വലിയകുന്ന് കേന്ദ്രീകരിച്ചെത്തുന്നത്. ഇരിമ്പിളിയം പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങിയവയെല്ലാം വലിയകുന്നിലെ ചോലപ്ര റോഡിലാണ് സ്ഥിചെയ്യുന്നത്. അതിനാല്‍ തന്നെ നിരവധി പേര്‍ വലിയകുന്നിലെത്തിയാണ് ഇവിടങ്ങളിലേക്കുന്നത്.

ഇരിമ്പിളിയം :ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിന്റെ സിരാകേന്ദ്രമാണ് വലിയകുന്ന്. ദിവസവും നൂറുകണക്കിനാളുകളാണ് വലിയകുന്ന് കേന്ദ്രീകരിച്ചെത്തുന്നത്. ഇരിമ്പിളിയം പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങിയവയെല്ലാം വലിയകുന്നിലെ ചോലപ്ര റോഡിലാണ് സ്ഥിചെയ്യുന്നത്. അതിനാല്‍ തന്നെ നിരവധി പേര്‍ വലിയകുന്നിലെത്തിയാണ് ഇവിടങ്ങളിലേക്കുന്നത്. മാത്രമല്ല ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ററി സ്കൂള്‍ ഉള്‍പ്പെടെയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്താനും വലിയകുന്നാണ് പ്രധാനകേന്ദ്രം. അതുകൊണ്ടുതന്നെ നൂറുകണക്കിന് വിദ്യാര്‍ഥികളും വലിയകുന്നിലെത്തുന്നു. പഞ്ചായത്തിലെ പ്രധാന കച്ചവട കേന്ദ്രവും വലിയകുന്നാണ്. എന്നാല്‍ ഇവിടെ ഒരു ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ലാ എന്നുള്ളത് ഇവിടെ എത്തുന്നവരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിലാക്കുന്നത്. സ്ത്രീകളും കുട്ടികളും  പ്രായം ചെന്നവരുമടക്കം നിരവധി പേര്‍ വെയിലും മഴയുംകൊണ്ട് ബസ് കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. രാവിലെയും വൈകുന്നേരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്തുന്ന വിദ്യാര്‍ഥികളുടെ വന്‍ തിരക്കനുഭവപ്പെടാറുണ്ട്. ബസുകളില്‍ കയറാന്‍ വിദ്യാര്‍ഥികള്‍ കൂട്ടം കൂടി റോഡില്‍ നില്‍ക്കുന്നത് പലപ്പോഴും അപകടം വരുത്തിവെക്കാറുണ്ട്. വളാഞ്ചേരി ഭാഗത്തേക്ക് വരുന്ന ബസുകള്‍ പലപ്പോഴും ആളെ കയറ്റുമ്പോള്‍ ഗതാഗതക്കുരുക്കം അനുഭവപ്പെടാറുണ്ട്. ബസ് കാത്തിരിപ്പുകേന്ദ്രമില്ലാത്തതിനാല്‍ റോഡില്‍ പലഭാഗങ്ങളിലായിട്ടാണ് ബസുകള്‍ നിര്‍ത്തി ആളെ കയറ്റുന്നതും, ഇറക്കുന്നതും. ഇതാണ് പലപ്പോഴും അപകടം വരുത്തിവെക്കുന്നത്. വളാഞ്ചേരി റോഡില്‍ ജങ്ഷനില്‍നിന്നും 50 മീറ്റര്‍ മാറി കാത്തിരിപ്പുകേന്ദ്രം നിര്‍മിക്കണമെന്നാണ് ആവശ്യം. കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ച് മഴയും വെയിലും കൊള്ളാതെ യാത്രക്കാര്‍ക്ക് ബസ് കാത്തുനില്‍ക്കാന്‍ സാഹചര്യമൊരുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇങ്ങനെ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചാല്‍ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാമെന്നും നാട്ടുകാര്‍ പറയുന്നു. അതിനാല്‍ തന്നെ ഇവിടെ എത്രയും പെട്ടെന്ന് ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 34,189,774Deaths: 454,712