1470-490

രശ്മി ആര്‍ നായര്‍ക്കും രാഹുല്‍ പശുപാലനും എതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.

ഓണ്‍ലൈന്‍ പെണ്‍വാണിഭങ്ങളെക്കുറിച്ച് നാല് വര്‍ഷം മുമ്പ് ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ നടത്തിയ അന്വേഷണത്തിനൊടുവിലെടുത്ത കേസിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം:  ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയെന്ന കേസില്‍ ചുംബനസമരനേതാക്കളായ രശ്മി ആര്‍ നായര്‍ക്കും രാഹുല്‍ പശുപാലനും എതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ഓണ്‍ലൈന്‍ പെണ്‍വാണിഭങ്ങളെക്കുറിച്ച് നാല് വര്‍ഷം മുമ്പ് ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ നടത്തിയ അന്വേഷണത്തിനൊടുവിലെടുത്ത കേസിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. രശ്മി, രാഹുല്‍ എന്നിവരുള്‍പ്പടെ 13 പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം.
പ്രായപൂര്‍ത്തിയാകാത്ത ബംഗളൂരു സ്വദേശിനികളെ പ്രതികള്‍ ലൈംഗികവ്യാപാരത്തിനായി കേരളത്തിലെത്തിച്ചെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നത്. ഓണ്‍ലൈന്‍ വഴി പ്രതികള്‍ സെക്സ് റാക്കറ്റ് നടത്തിയിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. തിരുവനന്തപുരം പോക്സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
2015ലാണ് ഓപ്പറേഷന്‍ ബിഗ് ഡാഡിയില്‍ രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും അറസ്റ്റിലായത്. നെടുമ്പാശ്ശേരിയില്‍ വച്ചായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്. ഐ ജി എസ് ശ്രീജിത്ത് ഐപിഎസ് ആയിരുന്നു ഓപ്പറേഷന്‍ ബിഗ് ഡാഡിക്ക് നേതൃത്വം നല്‍കിയത്.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124