1470-490

കാർത്തല പട്ടേരി വെളിച്ചപ്പറമ്പ് ട്രാക്റ്റർ ബ്രിഡ്ജ് പാത്ത് വെ ഉദ്ഘാടനം ചെയ്തു.

10 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച വളാഞ്ചേരി നഗരസഭയിലെ
കാർത്തല പട്ടേരി വെളിച്ചപ്പറമ്പ് ട്രാക്റ്റർ ബ്രിഡ്ജ് പാത്ത് വെ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
 ഉദ്ഘാടനം ചെയ്തു.

വളാഞ്ചേരി:എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച വളാഞ്ചേരി നഗരസഭയിലെകാർത്തല പട്ടേരി വെളിച്ചപ്പറമ്പ് ട്രാക്റ്റർ ബ്രിഡ്ജ് പാത്ത് വെ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ  ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീന അധ്യക്ഷത വഹിച്ചു. മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. അബ്ദുൽ നാസർ, കൗൺസിലർമാരായ ടി.പി രഘുനാഥ്, സുബൈദ നാസർ, മൂർക്കത്ത് മുസ്തഫ, കെ.എം.അബ്ദുൽ ഗഫൂർ, ഹബീബ് തങ്ങൾ, ടി.കെ. സലീം, പി.പി.ഷാഫി, രാജേഷ്
മുഹ്‌സിൻ വടക്കുംമുറി ,മുത്തു വടക്കുoമുറി എന്നിവർ പങ്കെടുത്തു.


Comments are closed.