1470-490

കേന്ദ്രം നികുതി ഏര്‍പെടുത്തി ; ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള പാര്‍സല്‍ നിരക്ക് വര്‍ധിക്കും.

5000 രൂപ വരെയുള്ള സാധനങ്ങള്‍ നാട്ടിലേക്ക് നികുതിയില്ലാതെ അയക്കാന്‍ കഴിയുന്ന ഡ്യൂട്ടിഫ്രീ നോട്ടിഫിക്കേഷന്‍ പിന്‍വലിച്ചതാണ് കാര്‍ഗോ മേഖലെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്. ഇതോടെ ജി.എസ്.ടി അടക്കം 42 ശതമാനം നികുതി നല്‍കി വേണം ഇനി സാധനങ്ങള്‍ അയക്കേണ്ടത്.
ന്യൂഡൽഹി:ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് അയക്കുന്ന പാര്‍സല്‍ നിരക്ക് ഗണ്യമായി വര്‍ധിച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍െറ പുതിയ ഉത്തരവാണ് ഇരുട്ടടിയാത്. ഇതുമൂലം ഗള്‍ഫ് മേഖലയിലെ നൂറുകണക്കിന് കാര്‍ഗോ സ്ഥാപനങ്ങളാണ് പ്രതിസന്ധിയിലായത്.
5000 രൂപ വരെയുള്ള സാധനങ്ങള്‍ നാട്ടിലേക്ക് നികുതിയില്ലാതെ അയക്കാന്‍ കഴിയുന്ന ഡ്യൂട്ടിഫ്രീ നോട്ടിഫിക്കേഷന്‍ പിന്‍വലിച്ചതാണ് കാര്‍ഗോ മേഖലെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്. ഇതോടെ ജി.എസ്.ടി അടക്കം 42 ശതമാനം നികുതി നല്‍കി വേണം ഇനി സാധനങ്ങള്‍ അയക്കേണ്ടത്.
ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് മാത്രമാണ് മാനദണ്ഡത്തില്‍ ഇളവുള്ളത്. ചില ഇ-കോമേഴ്സ് കമ്പനികള്‍ ചൈനീസ് സാധനങ്ങള്‍ നികുതിവെട്ടിച്ച്‌ ഇറക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡ്യൂട്ടി ഫ്രീ നോട്ടിഫിക്കേഷന്‍ നിര്‍ത്തലാക്കിയത്.
ബന്ധുക്കള്‍ക്ക് സമ്മാനങ്ങളും അവശ്യവസ്തുക്കളും പാര്‍സല്‍ കൊടുത്തയക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഉത്തരവ് വന്‍ തിരിച്ചടിയായി. പ്രവാസികള്‍ വീട്ടിലേക്കുള്ള പലസാധനങ്ങളും കാര്‍ഗോ മുഖേന അയച്ചു കൊണ്ടിരുന്ന സാഹചര്യം ഇതോടെ ഇല്ലാതാകും. പുതിയ ഉത്തരവ് ഗള്‍ഫ് നാടുകളിലെ കാര്‍ഗോ വ്യാപാരമേഖലയെ രൂക്ഷമായ പ്രതിസന്ധിയിലാക്കും.
ഇന്ത്യയിലും വിദേശത്തുമായി രണ്ടു ലക്ഷത്തോളം പേര്‍ കാര്‍ഗോ മേഖലലില്‍ ജോലിചെയ്യുന്നുണ്ട്. ഇവരില്‍ ഏറിയ പങ്കും മലയാളികള്‍. 1993ലാണ് 5,000 രൂപയുടെ സമ്മാനങ്ങള്‍ പ്രവാസികള്‍ക്ക് നികുതിയില്ലാതെ നാട്ടിലേക്കയക്കാന്‍ ആദ്യം അനുമതി ലഭിച്ചത്. 1998ല്‍ ഈ പരിധി 10,000 രൂപയായും 2016ല്‍ 20,000 രൂപയായും ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ബജറ്റില്‍ ഇത് വീണ്ടും 5000 രൂപ വരെയാക്കി കുറച്ചു. ഇതാണിപ്പോള്‍ പൂര്‍ണമായും ഇല്ലാതായിരിക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884