1470-490

വളാഞ്ചേരി ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് തൃദിന ക്യാമ്പിന് തുടക്കമായി.

വളാഞ്ചേരി നഗരസഭ വൈ ചെയർമാൻ കെ.എം. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

വളാഞ്ചേരി: വളാഞ്ചേരി ഹൈസ്കൂൾ  സ്റ്റുഡന്റ് പോലീസ് കേഡറ്റ്  തൃദിന ക്യാമ്പ് വളാഞ്ചേരി നഗരസഭ വൈ ചെയർമാൻ കെ.എം. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.ടി. സുധാകരൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ വി. ജ്യോതി,  ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ പ്രസിഡണ്ട് കുഞ്ഞാവ വാവാസ്,  പ്രധാനധ്യാപിക ടി.വി. ഷീല, പി.പി. സത്യനാഥൻ, എസ്.പി.സി പി.ടി.എ പ്രസിഡണ്ട് രഞ്ജുമോൾ, ഡ്രിൽ ഇൻസ്ട്രക്ടർ ജോബിൻ എന്നിവർ സംസാരിച്ചു. കമ്യൂണിറ്റി പോലീസ് ഓഫീസർ   കെ.ടി. സജിത്ത് സ്വാഗതവും, വനിതാ ഓഫീസർ എം.എ. ലീല നന്ദിയും പറഞ്ഞു. സൂര്യഗ്രഹണത്തെക്കുറിച്ച് പി. ഉണ്ണികൃഷ്ണനും,  മാലിന്യ സംസ്ക്കരണം എന്ന വിഷയത്തിൽ സുരേഷ് പൂവാട്ടു മീത്തലും ക്ലാസെടുത്തു. മൂന്നു ദിവസത്തെ ക്യാമ്പിൽ പരേഡ്, നേതൃത്വ ഗുണ പരിശീലന പരിപാടികൾ, ബോധവൽക്കരണ ക്ലാസ്സുകൾ, വിവിധ ഗെയിമുകൾ എന്നിവ നടത്തും.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653