1470-490

എം.എൽ.എ വാക്ക് പാലിച്ചു; ഷഹിൻഷക്കും ടീമംഗങ്ങൾക്കും പന്തുകളും ജഴ്‌സിയും നൽകി.

ഇന്നലെ ക്യാമ്പ് ഓഫീസിലേക്ക് കുട്ടികളെ പ്രത്യേകം  ക്ഷണിച്ച് വരുത്തിയാണ് ഷഹിൻഷക്കും സംഘാഗങ്ങളായ റഷാദ് ഇ.പി, റമീസ്  എ.കെ, തൃഷ്ണു ടി, വൈഷ്ണവ് എൻ, സിനാൻ കെ ,ഹാഷിം എ, അബൂതാഹിർ 
 പന്തും ജഴ്സിയും നൽകിയത്.

വളാഞ്ചേരി: എം.എൽ.എയുടെ ക്യാമ്പിൽ കളിക്കാനൊരു പന്ത് വേണമെന്ന ആവശ്യവുമായെത്തിയ വളാഞ്ചേരി ഹൈസ്കൂളിലെ  9-ാം ക്ലാസ് വിദ്യാർത്ഥി ഷഹിൻഷക്ക് നൽകിയ വാക്ക് പാലിച്ച് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.   വളാഞ്ചേരിയിലുള്ള  എം.എൽ.എയുടെ ക്യാമ്പ് ഓഫീസിൽ പതിവായി നടത്തുന്ന ജന സമ്പർക്ക ക്യാമ്പിൽ കഴിഞ്ഞ ആഴ്ചയിൽ സ്കൂളിലെ പരീക്ഷ  കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ഷഹിൻഷ കയറി വന്നത്.പരാതി പറയാനും എം.എൽ.എയെ നേരിൽ കാണാനുമെത്തുന്ന  ഏതൊരാളേയും പോലെ പ്രായത്തിൻ്റെ ചെറുപ്പമൊന്നും പറഞ്ഞ്  അവഗണിക്കാതെ ഷഹിൻഷയെ സ്വീകരിച്ചിരുത്തുകയും  വരവിൻ്റെ ലക്ഷ്യം  ചോദിച്ചറിയുകയും ചെയ്തപ്പോഴാണ് ഷഹിൻഷ തൻ്റെയും കൂട്ടുകാരുടെയും ആവശ്യമായ ‘ഞങ്ങൾക്ക് കളിക്കാനൊരു പന്ത് വേണമെന്ന ‘ കാര്യം പറഞ്ഞത്. ആവശ്യം അനുഭാവ പൂർവ്വം കേൾക്കുകയും പരിഗണിച്ചതായും അടുത്ത ക്യാമ്പ് ദിവസം നിങ്ങൾക്കുള്ള പന്തുമായി വരുമെന്നും എം.എൽ.എ വാക്ക് നൽകിയിരുന്നു. ഷഹിൻഷയുമായി സംസാരിക്കുന്ന  വീഡിയോ  എം.എൽ.എ തൻ്റെ ഫേസ്ബുക്കിൽ പങ്ക് വെച്ചതോടെ  സമൂഹ മാധ്യമങ്ങളിളുംസംഭവം വൈറലായിരുന്നു. തൻ്റെ മുന്നിലെത്തുന്ന ഏതൊരാളെയും പരിഗണിക്കുന്ന എം.എൽ.എയുടെ പെരുമാറ്റത്തിന് നിറഞ്ഞ കയ്യടിയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ഇതോടെ ലഭിച്ചത്. ഫേസ് ബുക്ക് പോസ്റ്റ് കണ്ട ദുബൈ കെ.എം.സി.സി  കോട്ടക്കൽ മണ്ഡലം പ്രസിഡൻ്റ് സി.വി. അഷ്റഫ് കഴിഞ്ഞ ദിവസം ദുബൈയിൽ നിന്നും ഇവർക്ക് നൽകാൻ പന്തുകൾ കൊണ്ടാണ് വന്നത്. അമ്പലപ്പറമ്പ് സ്വദേശി ഇരട്ടപ്പറമ്പിൽ നാസറിൻ്റേയും ഖദീജയുടേയും മകനായഷഹിൻഷയോട് എവിടെ നിന്നാണ് പന്ത് വാങ്ങുക എന്ന് എം.എൽ.എ ചോദിച്ചപ്പോൾ മറുപടിയായി പറഞ്ഞത് വളാഞ്ചേരി കാവുംപുറത്തെ സ്പോർട്സ് രംഗത്തെ വ്യാപാര സ്ഥാപനമായ   റീ ബോണ്ട് സ്പോർട്സ്   ൻ്റെ പേരായിരുന്നു. ഇവരും  ഷഹിൻഷക്ക് പ്രത്യേക സ്പോർട്സ് കിറ്റുമായെത്തിയിരുന്നു.ഇന്നലെ ക്യാമ്പ് ഓഫീസിലേക്ക് കുട്ടികളെ പ്രത്യേകം  ക്ഷണിച്ച് വരുത്തിയാണ് ഷഹിൻഷക്കും സംഘാഗങ്ങളായറഷാദ് ഇ.പി, റമീസ്  എ.കെ, തൃഷ്ണു ടി, വൈഷ്ണവ് എൻ, സിനാൻ കെ ,ഹാഷിം എ, അബൂതാഹിർ  പന്തും ജഴ്സിയും നൽകിയത്.ഒരു പൂ ചോദിച്ച ഞങ്ങൾക്ക് പൂക്കാലമാണ് നൽകിയതെന്നും സുഹൃത്തുക്കൾക്ക് കൂടി പരിഗണന നൽകിയ വലിയ മനസ്സിന് നന്ദിയുണ്ടെന്നും ഷഹിൻഷ പറഞ്ഞു. വളാഞ്ചേരി നഗര സഭ ചെയർപേഴ്സൺ സി.കെ. റുഫീന, അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി , ടി.കെ.ആബിദലി, കെ.എം.സി.സി നേതാക്കളായ സി.വി. അഷ്റഫ് , ലത്തീഫ് തെക്കഞ്ചേരി, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ സി.അബ്ദുൽ നാസർ, സി. രാമകൃഷ്ണൻ, കെ.ഫാത്തിമക്കുട്ടി, നഗരസഭ കൗൺസിലർ മൂർക്കത്ത് മുസ്തഫ ,പി .പി .ഷാഫി, അഷ്റഫ് വേളേരി,  വി.പി.എം സാലിഹ്, സുരേഷ് പൂവാട്ടു മീത്തേൽ ,മഹ്ബൂബ് ടി.കെ, മുഹ്സിൻ വടക്കുംമുറി റാഷിദ് പി.ടി എന്നിവരും പങ്കെടുത്തു.

Comments are closed.