1470-490

വളാഞ്ചേരി നഗരസഭ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി. പ്രവർത്തമാരംഭിച്ചു.

ഇനി മുതൽ  ഉച്ചക്ക്  2 മണി മുതൽ വൈകിട്ട് 6 മണി വരെ പി എച്ച് സി യിൽ ഡോക്ടറുടെ സേവനം ലഭ്യമാകും. 

വളാഞ്ചേരി:  നഗരസഭ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി. പ്രവർത്തനം ആരംഭിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  ഒരു ഡോക്ടറേയും ,ഫാർമസിസ്റ്റിനെയും നിയമിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഇനി മുതൽ  ഉച്ചക്ക്  2 മണി മുതൽ വൈകിട്ട് 6 മണി വരെ പി എച്ച് സി യിൽ ഡോക്ടറുടെ സേവനം ലഭ്യമാകും . ഇതോടെ ഉച്ചക്ക് ശേഷം ചികിത്സക്കെത്തുന്ന രോനികൾക്ക് ഏറെ ആശ്വാസമാകും.സായാഹ്ന ഒ.പി യുടെ ഉദ്ഘാടനം പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സി.കെ.റു ഫീന അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി  ചെയർപേഴ്സൺ കെ.ഫാത്തിമക്കുട്ടി,  സ്ഥിര സമിതി അധ്യക്ഷൻ മാരായ സി.അബ്ദുന്നാസർ ,സി.രാമകൃഷ്ണൻ ,സി. ഷഫീന ,കൗൺസിലർമാരായ പാലാറ നൗഫൽ ,മൂർക്കത്ത് മുസ്തഫ ,പി .പി . ഹമീദ് , കെ.പി.റഹ്മത്ത് ,സുബൈദ , എച്ച് എം സി മെമ്പർമാരായ അഷ്റഫ് അമ്പലത്തിങ്ങൽ ,പറശ്ശേരി  അസൈനർ ,ടി.കെ.ആബിദലി , മുഹമ്മദലി നീറ്റുകാട്ടിൽ   , ഡോ.ബസ്മ ,ആർ.ഐ ശശിധരൻ ,എച്ച് ഐ ബഷീർ ,ഡോ.സൽവ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952