1470-490

നൂറ് കിലോ ഗ്രാമിന്റെ കേക്ക് തയ്യാറാക്കി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ

ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുമസ് ട്രീ നിർമ്മാണം, നക്ഷത്ര നിർമ്മാണം, ക്രിസ്തീയ ഭക്തിഗാനങൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു

ഇരിമ്പിളിയം: ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ   നൂറ് കിലോ ഗ്രാമിന്റെ കേക്ക് തയ്യാറാക്കി.ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുമസ് ട്രീ നിർമ്മാണം, നക്ഷത്ര നിർമ്മാണം, ക്രിസ്തീയ ഭക്തിഗാനങൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.പരിപാടികൾ സ്കൂൾ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി വി.പി .കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഫൈസൽ കെ.ടിഅധ്യക്ഷത വഹിച്ചു. അനീഷ് എസ് ,വി.കെ സുഷമ ,കെ .പി ഷീല, അൻഷാദ് .പി, റഫീഖ് .കെ, അൻവർ. സി, മുഹമ്മദലി .കെ, പ്രേംകുമാർ,ഷമീമ .പി .ടി  തുടങ്ങിയവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248