1470-490

ഭിന്ന ശേഷിക്കാരായ കുട്ടികളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഭരണസമിതി.

മങ്കേരിയിലെ റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികളോടൊപ്പം ചേർന്ന് കേക്ക് മുറിച്ചാണ്  പ്രസിഡണ്ടും മറ്റു മെമ്പർമാരും ചേർന്ന്  ക്രിസ്മസ് ആഘോഷിച്ചത്.

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ബഡ്സ് റീഹാബിലിറ്റേഷൻ സെന്റെർ വിദ്യാർത്ഥികളോടൊപ്പം ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേത്യത്വത്തിൽ ക്രിസ്മസ്  ആഘോഷിച്ചു.സെന്ററിലെ വിദ്യാർത്ഥികൾ ക്രിസ്സ്മസ്സ് അപ്പൂപ്പന്റെ വേഷമണിഞ്ഞാണ് ആഘോഷത്തിൽ പങ്കെടുത്തത്.  മങ്കേരിയിലെ ബഡ്സ് റീഹാബിറ്റേഷൻ സെന്റെറിൽ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജുല നൗഷാദ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി.അമീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർമാരായ സി.പി.ഉമ്മു കുത്സു, പള്ളത്ത് വേലായുധൻ, മങ്കേരി ഗവൺമെന്റ് എൽപി സ്കൂൾ പ്രധാന അദ്ധ്യാപിക അംബിക ടീച്ചർ, പ്രതീക്ഷാഭവൻ ജീവനക്കാരായ രമ്യ.വി.പി, സുജിത, പഞ്ചായത്ത് വി.ഇ.ഒ എം.ബി.ഷബീർ, നാസർ ഇരിമ്പിളിയം എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം നിരവധി പേർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248