1470-490

പൗരത്വ നിയമ ഭേദഗതി;വളാഞ്ചേരിയിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങി

വാട്സപ്പ് ഗ്രൂപ്പുകൾ വഴി പ്രചരണം നടത്തിയാണ് വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്

വളാഞ്ചേരി:കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച്  ഹയർ സെക്കണ്ടറി വിദ്യാർത്ഥി കൂട്ടായ്മയുടെ നേത്യത്വത്തിൽ വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വാട്സപ്പ് ഗ്രൂപ്പുകൾ വഴി പ്രചരണം നടത്തിയാണ് വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.ഇരിമ്പിളിയം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, എം.ഇ.എസ്.ഹയർ സെക്കണ്ടറി സ്കൂൾ, എ.പി.ജെ.അക്കാദമി എന്നീ സ്ഥാപനങ്ങളിൽ നിന്നും നൂറ് കണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. വിദ്യാർത്ഥികളായ ഹനീൻ.യു, ഫവാസ്.ഇ, അമീൻ.എൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952