1470-490

പൗരത്വ ഭേദഗതി നിയമം; മാറാക്കരയിൽ എം.എസ്.എഫ് പ്രതിഷേധ ജ്വാല

ഭരണഘടനയെ വെല്ലുവിളിക്കുന്ന ഭരണകൂട ഭീകരതയിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും അക്രമത്തിൽ പ്രതിഷേധിച്ചും പ്രതിഷേധജ്വാലയും സംഘടിപ്പിച്ചു

കാടാമ്പുഴ:  പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി രാജ്യത്തെ വിഭജിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ മാറാക്കര പഞ്ചായത്ത് എം.എസ്.എഫ് പ്രതിഷേധിച്ചു.ഭരണഘടനയെ വെല്ലുവിളിക്കുന്ന ഭരണകൂട ഭീകരതയിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും അക്രമത്തിൽ പ്രതിഷേധിച്ചും പ്രതിഷേധജ്വാലയും സംഘടിപ്പിച്ചു കല്ലാർ മംഗലം – പള്ളിക്കരയിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയിൽ കെ.പി മൊയ്തീൻ കുട്ടി മാസ്റ്റർ,പി.ടി മൊയ്തീൻ കുട്ടി ഹാജി,മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്,  മുഹമ്മദലി പള്ളിമാലിൽ ,ഭാരവാഹികളായ സിയാദ് എൻ , ഫൈസൽ കെ.പി ,ഫഹദ് കരേക്കാട് ,സിദ്ദീഖ് കെ.പി, ഹമീദ് വി.കെ,സി.വി കുഞ്ഞുട്ടി,എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡൻ്റ് റാഷിദ് പി.ടി, ജനറൽ സെക്രട്ടറി ജസീൽ എൻ, മുബഷിർ സി , മുർഷിദ് ഷഫീഖ് കെ.പി, ജസീം പി, അനസ് കെ.പി, ഷാനിബ് കെ.പി എന്നിവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385