1470-490

എല്‍.ഡി.എഫില്‍ കലഹം ഒടുങ്ങുന്നില്ല സി.പി.ഐ പിന്‍വാങ്ങിയേക്കും

എല്‍.ഡി.എഫിലെ ധാരണയനുസരിച്ച് മേയര്‍ അജിത വിജയന്‍ ഡിസംബര്‍ 12ന് സ്ഥാനമൊഴിയേണ്‍തായിരുന്നു. അതിനുള്ള സ്വകാര്യ പ്രഖ്യാപനവും തയ്യാറെടുപ്പുകളും അജിത വിജയന്‍ നടത്തിയതുമാണ്. രാജി കാത്തിരിക്കുമ്പോഴാണ് രാജിയില്ലെന്ന പ്രഖ്യാപനം സി.പി.ഐയില്‍ നിന്നുണ്ടായത്. രാഷ്ട്രീയ വൃത്തങ്ങളെ അത് ഞെട്ടിക്കുകതന്നെ ചെയ്തു.

തൃശൂര്‍: സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള കലഹത്തില്‍ കോര്‍പ്പറേഷനില്‍ ഇടതുമുന്നണിയിലും സി.പി.എമ്മിലും ഭിന്നത തുടരുന്നു;چസി.പി.ഐയെ തണുപ്പിക്കാനുള്ള ത്യാഗത്തിന് ആരും തയ്യാറില്ല; മേയര്‍ സ്ഥാനമൊഴിഞ്ഞുള്ള സ്വയം ത്യാഗത്തിന് സി.പി.ഐ തയ്യാറായേക്കും.
എല്‍.ഡി.എഫിലെ ധാരണയനുസരിച്ച് മേയര്‍ അജിത വിജയന്‍ ഡിസംബര്‍ 12ന് സ്ഥാനമൊഴിയേണ്‍തായിരുന്നു. അതിനുള്ള സ്വകാര്യ പ്രഖ്യാപനവും തയ്യാറെടുപ്പുകളും അജിത വിജയന്‍ നടത്തിയതുമാണ്. രാജി കാത്തിരിക്കുമ്പോഴാണ് രാജിയില്ലെന്ന പ്രഖ്യാപനം സി.പി.ഐയില്‍ നിന്നുണ്ടായത്. രാഷ്ട്രീയ വൃത്തങ്ങളെ അത് ഞെട്ടിക്കുകതന്നെ ചെയ്തു.
2015ല്‍ ഉണ്ടാക്കിയ എല്‍.ഡി.എഫ് ധാരണ അനുസരിച്ച് വികസന സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒരു വര്‍ഷംകൂടിവേണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു സി.പി.ഐ നടപടി.
ജനതാദള്‍(എസ്)അംഗമായ വികസന സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഷീബ ബാബു സ്ഥാനമൊഴിയാന്‍ തയ്യാറാകാതിരുന്നതോടെ നീക്കം പാളി. മേയര്‍ സ്ഥാനം വേണമെന്നായിരുന്നു അവരുടെ ആവശ്യം. എല്‍.ഡി.എഫ് പാര്‍ലമെന്‍റി പാര്‍ട്ടി നേതാവ് വര്‍ഗ്ഗീസ് കണ്‍ംകളത്തിയുമായി ഭിന്നതയിലായ തന്നെ ഒഴിവാക്കാനുള്ള ഗൂഢ നീക്കമാണിതിന് പിന്നിലെന്നായിരുന്നു ഷീബയുടെ നിലപാട്.
തുടര്‍ന്ന് ഏതെങ്കിലും സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം മതിയെന്നായി സി.പി.ഐ. ഏഴ് സ്ഥിരം സ്റ്റാന്‍റിങ്ങ് കമ്മിറ്റികളില്‍ നാലു ചെയര്‍മാന്‍ സ്ഥാനങ്ങളായിരുന്നു എല്‍.ഡി.എഫിനുള്ളത്. ടാക്സ് ആന്‍റ് അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍ പി.സുകുമാരനും, ആരോഗ്യസ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം.എല്‍.റോസിയും ഒഴിയാനില്ലെന്ന നിലപാട് സ്വീകരിച്ചു. സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരെ ആരേയും പുറത്താക്കാനുള്ള സംഖ്യാബലവും എല്‍.ഡി.എഫിനില്ല.
പാര്‍ട്ടിയോട് വിധേയത്വമുള്ള സി.പി.എം നേതാവ് അഡ്വ.എം.പി.ശ്രീനിവാസന്‍, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പൊതുമരാമത്ത് സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെങ്കിലും, വര്‍ഗ്ഗീസ് കണ്‍ംകുളത്തിയുമായി തെറ്റി കൗണ്‍സില്‍ ബഹിഷ്കരണ സമരത്തിലായ ശ്രീനിവാസന്‍റെ രാജി ആവശ്യപ്പെടാന്‍ സി.പി.എമ്മിലും ആശയകുഴപ്പമാണ്. ചെയര്‍മാന്‍ സ്ഥാനത്തോടൊപ്പം കൗണ്‍സിലര്‍ സ്ഥാനവും ശ്രീനിവാസന്‍ രാജിവെച്ചാലോ എന്നതാണ് ആശങ്ക. അതേസമയം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ആ നിമിഷം ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്നും കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കാന്‍ ഉദ്ദേശമില്ലെന്നും ശ്രീനിവാസന്‍ ചില അടുത്ത കേന്ദ്രങ്ങളോട് സൂചിപ്പിച്ചതായാണറിവ്. പക്ഷെ ശ്രീനിവാസന്‍റെ നടപടി പാര്‍ട്ടിക്കകത്തും ജനമദ്ധ്യത്തിലും പ്രത്യാഘാതമുണ്ടാക്കുമെന്ന് സി.പി.എം നേതൃത്വം ആശങ്കപ്പെടുന്നുണ്ട്.
പിന്നെ ചെയ്യാവുന്ന നടപടി ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഒരു വര്‍ഷം കൂടി സി.പി.ഐക്ക് നല്‍കുകയാണ്. കോണ്‍ഗ്രസ് സ്വതന്ത്രനായിരുന്ന റാഫി പി.ജോസ് കൂറുമാറിയാണ് ഒരു വര്‍ഷത്തേക്ക് ഡെപ്യൂട്ടി മേയറായത്. അടുത്തമാസം കാലാവധി തീരും. സി.പി.എമ്മിനവകാശപ്പെട്ട ഡെപ്യൂട്ടി മേയര്‍ സ്ഥാനം സി.പി.ഐക്ക് നല്‍കുന്നതില്‍ സി.പി.എം നേതാക്കള്‍ക്കും താല്‍പര്യമില്ല. ഡി.പി.സി മെമ്പര്‍സ്ഥാനം സി.പി.ഐക്ക് നല്‍കി പ്രശ്നം തീര്‍ക്കാമെന്നും ആശയം ചിലര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും സാധാരണ നിലയില്‍ കോര്‍പ്പറേഷന്‍ ഭരണസംവിധാനത്തില്‍ ഒരു സ്ഥാനവുമില്ലാത്ത ഡി.പി.സി മെമ്പര്‍ സ്ഥാനത്തിനോട് സി.പി.ഐക്ക് താല്പര്യമില്ല.
എന്തായാലും ഡി.പി.ഐയെ സ്ഥാനം നല്‍കി അനുനയിപ്പിക്കേണ്‍ ബാധ്യത മുന്നണിക്ക് നേതൃത്വം നല്‍കുന്ന സി.പി.എമ്മിന് ആയിരിക്കുകയാണ്. മുന്നണി ധാരണ ലംഘിച്ച് പുലിവാല് പിടിച്ചതും സി.പി.എം ആണ്.
സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ലഭിക്കാതെ മേയര്‍ സ്ഥാനത്തുനിന്ന് രാജിയില്ലെന്ന് പ്രഖ്യാപിച്ച സി.പി.ഐ താല്‍ക്കാലികമായെങ്കിലും സ്ഥാനം ലഭിക്കാതെ തന്നെ വഴങ്ങികൊടുക്കുമെന്ന പ്രതീക്ഷയിലാണ് സി.പി.എം നേതൃത്വം. അതോടൊപ്പം ഭരണത്തിന്‍റെ അവസാനവര്‍ഷം മുന്നണിയിലെ കലഹവും സി.പി.എമ്മിലെ അച്ചടക്കമില്ലായ്മയും യു.ഡി.എഫ്, ബി.ജെ.പി പ്രതിപക്ഷ നേതൃത്വപിന്തുണയോടെ നാല് വര്‍ഷമായി സുഗമഭരണം നടത്തുന്ന എല്‍.ഡി.എഫ് ഭരണത്തെ വേട്ടയാടുകയാണ്.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790