1470-490

സപ്ലൈകോ ക്രിസ്മസ് ഫെയറിൽ ഉള്ളിക്ക് വിലക്കുറവ്

ഹോർട്ടികോർപ് നാഫെഡ് വഴി ഉള്ളി സംഭരിച്ചിട്ടുണ്ട്. ഇതാണ് ഹോർട്ടികോർപ് സപ്ലൈകോ ക്രിസ്മസ് ഫെയറിൽ വിൽപന നടത്തുന്നതെന്ന് സപ്ലൈകോ ജില്ലാ ക്രിസ്മസ് ഫെയർ തൃശൂർ ശക്തൻ മൈതാനം കൊക്കാല ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. കിലോയ്ക്ക് 99 രൂപയ്ക്കാണ് വലിയ ഉള്ളി ഇവിടെ വിൽക്കുന്നത്.

തൃശൂർ:വലിയ ഉള്ളി വില കുറച്ചുകൊടുക്കാനുള്ള നടപടി സർക്കാർ ത്വരിതപ്പെടുത്തിയതായി കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. ഹോർട്ടികോർപ് നാഫെഡ് വഴി ഉള്ളി സംഭരിച്ചിട്ടുണ്ട്. ഇതാണ് ഹോർട്ടികോർപ് സപ്ലൈകോ ക്രിസ്മസ് ഫെയറിൽ വിൽപന നടത്തുന്നതെന്ന് സപ്ലൈകോ ജില്ലാ ക്രിസ്മസ് ഫെയർ തൃശൂർ ശക്തൻ മൈതാനം കൊക്കാല ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. കിലോയ്ക്ക് 99 രൂപയ്ക്കാണ് വലിയ ഉള്ളി ഇവിടെ വിൽക്കുന്നത്. സപ്ലൈകോയും വലിയ ഉള്ളി നാഫെഡിൽനിന്ന് കൊണ്ടുവരുന്നുണ്ട്. ഈയാഴ്ച വിദേശത്തുനിന്ന് വലിയ ഉള്ളി വരാൻ പോവുകയാണ്. അതോടെ കുറച്ചുകൂടി വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് നിത്യോപയോഗ സാധനങ്ങളെല്ലാം വില കുറഞ്ഞ് ലഭ്യമാകാനുള്ള നടപടിയാണ് മാർക്കറ്റിലൊക്കെ നടത്തിയിട്ടുള്ളത്. സപ്ലൈകോയിൽ ഗുണനിലവാരമുള്ള ഗൃഹോപകരണങ്ങൾക്ക് നാൽപത് ശതമാനം വരെ വിലക്കുറവുണ്ട്. മീറ്റ് പ്രൊഡ്ക്ട് ഓഫ് ഇന്ത്യയുടെ സാധനങ്ങൾ ഇവിടെ ലഭ്യമാക്കാനും ശ്രമം നടത്തുന്നതായും മന്ത്രി പറഞ്ഞു. തൃശൂർ നഗരത്തിലെ ഹാപ്പി ഡേയ്‌സ് രാത്രികാല ഷോപ്പിംഗ് ഫെസ്റ്റിവലിന് ആനുപാതികമായി സപ്ലൈകോ ഫെയർ പ്രവർത്തിക്കണമെന്നും മന്ത്രി നിർദേശിച്ചു.കോർപറേഷൻ മേയർ അജിത വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസ് ആദ്യവിൽപന നിർവഹിച്ചു.പൊതുവിപണിയേക്കാൾ വിലക്കുറവിൽ ഭക്ഷ്യധാന്യങ്ങൾ, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ, ഇലക്‌ട്രോണിക് ഗൃഹോപകരണങ്ങൾ എന്നിവ ക്രിസ്മസ് ഫെയറിൽ ലഭ്യമാണ്.വിവിധ കക്ഷിനേതാക്കളായ എം.ജി. നാരായണൻ, ഐ.പി. പോൾ, എം.എ റഷീദ്, വസന്തൻ ചീയാരം, സെബാസ്റ്റിയൻ ചൂണ്ടൽ, ജോൺ വാഴപ്പിള്ളി, സി.ആർ. വസന്തൻ എന്നിവർ സംസാരിച്ചു. സപ്ലൈകോ തൃശൂർ ഡിപ്പോ മാനേജർ പി.ആർ ജയചന്ദ്രൻ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ എം.വി. ശിവകാമി അമ്മാൾ നന്ദിയും പറഞ്ഞു. ക്രിസ്മസ് ഫെയർ എട്ടു ദിവസം നീണ്ടുനിൽക്കും.

Comments are closed.

x

COVID-19

India
Confirmed: 37,901,241Deaths: 487,202