1470-490

കെ എസ് പാര്‍ക്കിന് സമീപം മാലിന്യം തള്ളുന്നു

 റോഡരികിലെ പാടത്തേയ്ക്കാണ് മാലിന്യം തള്ളുന്നത്. നഗരസഭ അധികൃതരെ അടക്കം വിവരം അറിയിച്ചിട്ടും യാതെരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതി പറഞ്ഞു. 

ഇരിങ്ങാലക്കുട: പോട്ട  മൂന്നു്പീ ടിക  സംസ്ഥാനപാതയില്‍ കെ.എസ്. പാര്‍ക്കിന് സമീപം രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. റോഡരികിലെ പാടത്തേയ്ക്കാണ് മാലിന്യം തള്ളുന്നത്. നഗരസഭ അധികൃതരെ അടക്കം വിവരം അറിയിച്ചിട്ടും യാതെരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതി പറഞ്ഞു. പ്രദേശത്ത് റോഡരികില്‍ സ്ഥാപിച്ചിരുന്ന സി. സി. ടി.വി.ക്യാമറയും അഴിച്ചുമാറ്റപ്പെട്ടിട്ടുണ്ട്. പാര്‍ക്കില്‍ നൂറ് കണക്കിന് കുട്ടികളാണ് ദിവസം കളിക്കുവാന്‍ എത്തുന്നത്. ഇത്തരം സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് സാക്രമിക രോഗങ്ങള്‍ വരുത്തുവാന്‍ ഇടയാക്കുമെന്നും നാട്ടുക്കാര്‍ ആശങ്കപെടുന്നു. മുന്‍പും പലതവണ ഇവിടെ ഇത്തരത്തില്‍ മാലിന്യങ്ങള്‍ തള്ളിയിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651