1470-490

ഉപതെരഞ്ഞെടുപ്പ് ഫലം: ബിജെപിക്കും കോൺഗ്രസിനും

 മുല്ലശേരിയിലെ താണവീഥിയിൽ  ബിജെപി സ്ഥാനാർഥി ടി ജി പ്രവീൺ ഇരുപത് വോട്ടുകൾക്ക് വിജയിച്ചു. പ്രവീൺ 412 വോട്ടുകൾ നേടിയപ്പോൾ തൊട്ടടുത്ത എതിർ സ്ഥാനാർഥി സി പി ഐ യിലെ വിവേക് വെളിപാലത്ത് 392 വോട്ടുകൾ നേടി. 

തൃശ്ശൂർ : ജില്ലയിലെ മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ  എട്ടാം വാർഡായ  താണവീഥി  മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡായ  പൊങ്ങണംകാട് എന്നിവിടങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. മുല്ലശേരിയിലെ താണവീഥിയിൽ  ബിജെപി സ്ഥാനാർഥി ടി ജി പ്രവീൺ ഇരുപത് വോട്ടുകൾക്ക് വിജയിച്ചു. പ്രവീൺ 412 വോട്ടുകൾ നേടിയപ്പോൾ തൊട്ടടുത്ത എതിർ സ്ഥാനാർഥി സി പി ഐ യിലെ വിവേക് വെളിപാലത്ത് 392 വോട്ടുകൾ നേടി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി ഷാജി ചീരോത്തിനു 156 വോട്ടുകളും സ്വതന്ത്രനായി മത്സരിച്ച ശിവപ്രസാദ് ഗാന്ധിക്ക് ആറ് വോട്ടുകളും ലഭിച്ചു.മാടക്കത്തറയിലെ പൊങ്ങണംകാടിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി കെ. കെ. സത്യൻ (സത്യനേഷ്) 232  വോട്ടുകൾക്ക് വിജയിച്ചു.സത്യൻ 724 വോട്ടുകൾ നേടി. തൊട്ടടുത്ത എതിർ സ്ഥാനാർഥി സി പി ഐ എമ്മിലെ മനോഹരൻ അമ്പഴപ്പുള്ളിക്ക് 492 വോട്ടുകൾ ലഭിച്ചു. ബിജെപി യിലെ അഭിലാഷ് 125 വോട്ടുകൾ നേടി.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651