1470-490

അന്യന്റെ കഷ്ടപ്പാടുകൾ അവനവന്റേതെന്ന് കരുതുന്നവരാണ്, മാനവികത ഉയർത്തിപ്പിടിക്കുന്നവരെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

ചെഗുവേര ഫോറത്തിന്റെ പത്താം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായുള്ള സ്വപ്നക്കൂട് പദ്ധതിയുടെ 
ഒമ്പതാമത്തെ വീടിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ധേഹം

വളാഞ്ചേരി:അന്യന്റെ കഷ്ടപ്പാടുകൾ അവനവന്റേതെന്ന് കരുതുന്നവരാണ്, മാനവികത ഉയർത്തിപ്പിടിക്കുന്നവരെന്നും അവരെ സമൂഹം നെഞ്ചോട് ചേർത്ത്‌ പിടിക്കണമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ചെഗുവേര ഫോറത്തിന്റെ ഒമ്പതാമത് സ്വപ്നക്കൂടിന്റെ ശിലാസ്ഥാപനം നിർവഹിച്ച ശേഷം ചേർന്ന സൗഹൃദ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംഅസ്ഥിത്വം പോലും ചോദ്യം ചെയ്യപ്പെടുന്നവർത്തമാനകാലസാഹചര്യത്തിൽ ഇത്തരം പ്രവർത്തനങ്ങൾക്കും – കൂട്ടായ്മകൾക്കും ഏറെ പ്രസക്തിയുണ്ടെന്നും തങ്ങൾ പറഞ്ഞുശ്രി. ആര്യ മഹർഷി,നജീബ് കുറ്റിപ്പുറംഡോ: മുജിബ് റഹ്മാൻ,ഡോ: മുഹമ്മദാലിഡോ. ദീപു ജേക്കബ്,ടി.എം. പത്മകുമാർ,സത്താർ മാസ്റ്റർ,റഷിദ് കിഴിശ്ശേരി,റബിയ മുഹമ്മത് കുട്ടി, വെസ്റ്റേൺ പ്രഭാകരൻഎന്നിവർ സംസാരിച്ചുവി.പി.എം സാലിഹ് സ്വാഗതവും  വാർഡ് മെമ്പർ കെ.അബ്ദു നന്ദിയും പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761