1470-490

ഉമ്മന്‍ചാണ്ടിയ്ക്ക് ഒറ്റമൂലി ചികിത്സ-വാര്‍ത്ത വ്യാജം, ചികിത്സ നടക്കുന്നത് ആര്‍സിസിയില്‍

മോഡേണ്‍ മെഡിസിനിലൂടെ മാറുന്ന രോഗശാന്തി ഉപയോഗിച്ച് വ്യാജവൈദ്യന്‍മാരും രോഗശാന്തി ശുശ്രൂഷക്കാരുമാണ് പലപ്പോഴും കൈയടി നേടുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെ നിരവധി സാധാരണക്കാര്‍ മികച്ച ചികിത്സ നേടാതെ രോഗം മൂര്‍ച്ഛിച്ചു മരിച്ച സംഭങ്ങളും കേരളത്തില്‍ നിരവധിയാണ്. വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ ബോധവത്കരണമല്ല നിയമനടപടിയാണ് വേണ്ടത്.

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് ഒറ്റമൂലി ചികിത്സയിലൂടെ ശബ്ദം തിരിച്ചു കൊടുത്തുവെന്ന വെളിപ്പെടുത്തലുമായി വന്ന നാട്ടുവൈദ്യന്റെ അവകാശവാദം പൊള്ളയാണെന്ന് ഉമ്മന്‍ചാണ്ടിയുടെ കുടുംബം. പ്രസ്തുത നാട്ടുവൈദ്യന്‍ വീട്ടിലൊരിയ്ക്കല്‍ വന്നിരുന്നു. അദ്ദേഹത്തിന്റെ ചികിത്സ സ്വീകരിച്ചിട്ടില്ലെന്നും കുടുംബം. ഉമ്മന്‍ചാണ്ടിയുടെ ചികിത്സ നടക്കുന്നത് തിരുവനന്തപുരം ആര്‍സിസിയിലാണ്. ആദ്യം ചികിത്സയ്ക്കായി കൊണ്ടു പോയത് അമേരിക്കയിലാണ്. അവിടെ വച്ച് വിശദമായ പരിശോധനകള്‍ നടത്തിയിരുന്നു. ഒരു ചെറിയ ഗ്രോത്ത് മാത്രമാണുള്ളതെന്ന് ക്ലിനിക്കല്‍ പരിശോധനയിലൂടെ തെളിഞ്ഞതോടെയാണ് ചികിത്സ ആര്‍സിസിയില്‍ മതിയെന്നു തീരുമാനിച്ചതെന്നും കുടുംബം. തന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മോഡേണ്‍ മെഡിസിന്‍ ചികിത്സ നിര്‍ത്തി വച്ചുവെന്നും കര്‍മ്മ ന്യൂസ് വാര്‍ത്തയിലൂടെ നാട്ടുവൈദ്യന്‍ അവകാശപ്പെടുന്നുണ്ട്. ഡെങ്കിപ്പനിയുണ്ടായതിനാല്‍ മാത്രമാണ് ചികിത്സ മാറ്റി വച്ചത്. അല്ലാതെ നാട്ടുവൈദ്യത്തിനു വേണ്ടിയല്ലെന്നും ഉമ്മന്‍ചാണ്ടിയുടെ കുടുംബം വ്യക്തമാക്കി.
5000 രൂപയുടെ മരുന്നിലൂടെ ഉമ്മന്‍ചാണ്ടിയുടെ ശബ്ദം തിരിച്ചു നല്‍കിയെന്നും നല്‍കിയ മരുന്ന് അര്‍ബുദനാശിനിയെന്ന ചെടിയും വയമ്പുമാണെന്നുമാണ് നാട്ടുവൈദ്യന്‍ അവകാശപ്പെടുന്നത്.
മോഡേണ്‍ മെഡിസിനിലൂടെ മാറുന്ന രോഗശാന്തി ഉപയോഗിച്ച് വ്യാജവൈദ്യന്‍മാരും രോഗശാന്തി ശുശ്രൂഷക്കാരുമാണ് പലപ്പോഴും കൈയടി നേടുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെ നിരവധി സാധാരണക്കാര്‍ മികച്ച ചികിത്സ നേടാതെ രോഗം മൂര്‍ച്ഛിച്ചു മരിച്ച സംഭങ്ങളും കേരളത്തില്‍ നിരവധിയാണ്. വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ ബോധവത്കരണമല്ല നിയമനടപടിയാണ് വേണ്ടത്. ഇതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന ആവശ്യമാണ് ഡോക്റ്റര്‍മാര്‍ മുന്നോട്ടു വയ്ക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373