1470-490

സുവോളജിക്കൽ പാർക്ക് നിർമ്മാണം: ഇതര സംസ്ഥാന തൊഴിലാളികളെ നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കും.

വിവിധ കമ്പനികളുടെ  കീഴിൽ പ്രവർത്തിക്കുന്ന  ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോട്ടോ ,പാൻ കാർഡ് , തിരിച്ചറിയൽ രേഖ, തിരിച്ചറിയൽ അടയാളം എന്നിവ  കൃത്യമായി രേഖപ്പെടുത്തിയ പ്രത്യേക രജിസ്റ്റർ തയ്യാറാക്കും. വിവിധ കമ്പനികളുടെ കീഴിൽ പ്രവർത്തിക്കുന്ന  തൊഴിലാളികൾക്ക് അതത് കമ്പനികൾ പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകണം. പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ,താമസ സ്ഥലങ്ങൾ,ജനവസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അടിയന്തര പ്രധാനത്തോടെ സിസിടിവി ക്യാമറകൾ സ്ഥാപിക്കും.   

പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ നിയന്ത്രിക്കാനും, നിരീക്ഷിക്കാനും നടപടി സ്വീകരിക്കും. സർക്കാർ ചീഫ് വിപ്പ് കെ രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഈ തീരുമാനമെടുത്തത് . വിവിധ കമ്പനികളുടെ  കീഴിൽ പ്രവർത്തിക്കുന്ന  ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോട്ടോ ,പാൻ കാർഡ് , തിരിച്ചറിയൽ രേഖ, തിരിച്ചറിയൽ അടയാളം എന്നിവ  കൃത്യമായി രേഖപ്പെടുത്തിയ പ്രത്യേക രജിസ്റ്റർ തയ്യാറാക്കും. വിവിധ കമ്പനികളുടെ കീഴിൽ പ്രവർത്തിക്കുന്ന  തൊഴിലാളികൾക്ക് അതത് കമ്പനികൾ പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകണം. പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ,താമസ സ്ഥലങ്ങൾ,ജനവസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അടിയന്തര പ്രധാനത്തോടെ സിസിടിവി ക്യാമറകൾ സ്ഥാപിക്കും.    മണ്ണ് കൂട്ടിയിട്ട സ്ഥലങ്ങളിൽ PNSC കാമ്പനിയുടെ നേതൃത്വത്തിൽ ദിവസത്തിൽ രണ്ട് തവണ വെള്ളം നനയ്ക്കണം. പോലീസും ,ഫോറസ്റ്റ് ഉദ്യോഗസ്ഥരും കർശനമായി പെട്രോളിംഗ്‌ ഏർപ്പെടുത്തും. പ്രധാന കരാർ കമ്പനിയായ PNSC യുടെ അധികൃതരെ അടിയന്തരമായി സമൻസ് അയച്ചു വരുത്തും. അപകടത്തിൽ പരിക്കുപറ്റി ചികിത്സയിൽ കഴിയുന്ന വ്യക്തിയുടെ മുഴുവൻ ചികിൽസാ ചിലവും, നഷ്ടപരിഹാരവും കരാർ കമ്പനി നൽകണമെന്ന് ചീഫ് വിപ്പ്  കെ രാജൻ യോഗത്തിൽ ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ കൊലക്കുറ്റം ,ഭവനഭേധനം, സ്ത്രീകളെ ആക്രമിക്കൽ, ഉൾപ്പെടെയുള്ള വകുപ്പുകൾ ഉപയോഗിച്ച് കേസ് എടുത്തിട്ടുണ്ട് എന്ന് ഒല്ലൂർ സി.ഐ ബെന്നി ജേക്കബ്‌ അറിയിച്ചു. പ്രതികളെ വളരെ വേഗത്തിൽ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം തികച്ചും അപലപനീയമാണ്  എന്നും തുടർന്ന് ഇത്തരം സംഭവങ്ങളില്ലാതിരിക്കാൻ ശക്തമായ നടപടികൾ കൈകൊള്ളാനുമുള്ള വിശദമായ പരിപാടി യോഗം തയ്യാറാക്കി. നാടിന്റെ സ്വപ്ന പദ്ധതിയായിട്ടുള്ള സുവോളജിക്കൽ പാർക്കിന്റെ നിർമ്മാണ പുരോഗതി വേഗത്തിൽ ആക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ഗവൺമെന്റ് ചീഫ് വിപ്പ് കെ രാജൻ, ഒല്ലൂർ സി.ഐ ബെന്നി ജേക്കബ്, സുവോളജിക്കൽ പാർക്ക് സ്‌പെഷ്യൽ ഓഫീസർ  ദീപ ഐഎഫ്എസ് ,CPWD അസിസ്റ്റന്റ് എൻജിനീയർ ആന്റോ, കരാർ കമ്പനി പ്രതിനിധികൾ, ജനപ്രതിനിധികൾ, എന്നിവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768