1470-490

ലേഡി റൈഡര്‍ വിത്ത് ഡബ്ള്‍ ചങ്ക്‌സ്

ദൈവത്തിനു മുന്നിലല്ലാതെ ഒരിടത്തും തോല്‍ക്കില്ലെന്ന ദൃഢനിശ്ചയത്തോടെ പ്രതിസന്ധികളെ തച്ചുടച്ച് ലക്ഷ്മി നേടിയത് ഇന്ത്യന്‍ സ്ത്രീ ചരിത്രത്തിന്റെ പുതിയ ഒരേട്. ലക്ഷ്മിയുടെ ജീവിതാനുഭവങ്ങള്‍ ഇന്ത്യയിലെ ഓരോ സ്ത്രീയ്ക്കും ഒരു പാഠമാണ്. വളര്‍ന്നു വരുന്ന നമ്മുടെ പെണ്‍കുട്ടികള്‍ക്കും

പാലക്കാട്; ഒരു സ്ത്രീ സ്‌കൂട്ടറോടിച്ചു വരുമ്പോള്‍ ദേ…ഒരുത്തി തുഴഞ്ഞു തുഴഞ്ഞു വരുന്നുവെന്ന് പറഞ്ഞ് പുച്ഛിക്കുന്ന പുരുഷന്‍മാര്‍ ദേ….ഇങ്ങോട്ടു നോക്കുക…ഒപ്പം നമ്മുടെ ന്യൂജന്‍ പെണ്‍കുട്ടികളും. സ്‌കൂട്ടി റൈഡിങ് എക്‌സ്പീരിയന്‍സും വച്ച് പള്‍സറില്‍ ലാഡാക്കും കണ്ട് പാട്ടും പാടി തിരിച്ചു വന്ന ഇരട്ട ചങ്കുള്ള പാലക്കാട് കല്‍പ്പാത്തിക്കാരി ലക്ഷ്മി അമ്മുവിനെ ഇന്നു ലോകത്തിനു പരിചയപ്പടുത്തേണ്ടതില്ല. ആ ലക്ഷ്മി തന്റെ യാത്രാനുഭവങ്ങള്‍ പങ്കു വയ്ക്കുന്ന പുസ്തകമാണ് ഗിയര്‍ ടു ലഡാക്ക്. 59 ദിവസം 11400 കിലോമീറ്റര്‍ അതും മുടങ്ങാതെ തന്റെ ജോലിയും ചെയ്ത് റൈഡ് ചെയ്ത പെണ്‍കുട്ടി ഒരു പക്ഷേ ലക്ഷ്മി മാത്രമായിരിക്കാം. തീഷ്ണവും അതിശയിപ്പിക്കുന്നതുമായ ലക്ഷ്മിയുടെ യാത്രാനുഭവങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ടെല്‍ബ്രെയ്ന്‍ പബ്ലിക്കേഷനാണ്. 2020ല്‍ പുതിയ തീരുമാനമെടുക്കുന്നവര്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ വായിക്കേണ്ട പുസ്തകം. കേരളത്തിലെ ഓരോ പെണ്‍കുട്ടിയും പെപ്പര്‍ സ്േ്രപ പോലെ കയ്യില്‍ കരുതേണ്ട പുസ്തകമെന്നു പറഞ്ഞാലും അധികമാവില്ല. പെണ്ണിന് പരിധി നിശ്ചയിക്കാന്‍ അച്ചു നിരത്തുന്ന നമ്മുടെ സമൂഹത്തിനു നേരെ ചൂണ്ടുന്ന വിരലാണ് ലക്ഷ്മിയുടെ യാത്രാനുഭവങ്ങള്‍.
പത്തു വയസില്‍ അമ്മ നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടി. പിന്നീട് അമ്മയും കൂട്ടുകാരിയും വഴികാട്ടിയുമെല്ലാം കല്‍പ്പാത്തിയിലെ യാദാസ്ഥിതിക സാഹചര്യത്തില്‍ ജീവിച്ച മുത്തശ്ശി മാത്രമായിരുന്നു. യാത്രയെ പ്രണയിച്ച പെണ്‍കുട്ടി ഒടുവില്‍ ഒരു മഹായാത്ര തന്നെ തനിച്ച് നടത്തി സമൂഹത്തെ മാറ്റി ചിന്തിപ്പിക്കുകയാണ്. ലക്ഷ്മിയുടെ പുസ്‌കത്തിന്റെ കവര്‍ പ്രകാശനം പ്രശസ്ത സിനിമാ താരം അനുമോള്‍ പട്ടാമ്പിയില്‍ വച്ച് നിര്‍വഹിച്ചു. ഡിസംബര്‍ 30ന് സാഹിത്യ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ പുസ്തകത്തിന്റെ പ്രകാശനം നടക്കും.
ലഡാക്കിലേയ്ക്കുള്ള ലക്ഷ്മിയുടെ യാത്ര കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെയായിരുന്നു. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും രാജസ്ഥാന്‍ മരുഭൂമിയുടെ ചൂടും ഉള്‍പ്പടെ പ്രതിസന്ധികളേറെയായിരുന്നു. സംഘര്‍ഷഭരിതമായ കാശ്മീരും ഇടയ്ക്കിടയ്ക്ക് പണി മുടക്കിയ ബൈക്കുമുള്‍പ്പടെ പലതും ലക്ഷ്മിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ ദൈവത്തിനു മുന്നിലല്ലാതെ ഒരിടത്തും തോല്‍ക്കില്ലെന്ന ദൃഢനിശ്ചയത്തോടെ പ്രതിസന്ധികളെ തച്ചുടച്ച് ലക്ഷ്മി നേടിയത് ഇന്ത്യന്‍ സ്ത്രീ ചരിത്രത്തിന്റെ പുതിയ ഒരേട്. ലക്ഷ്മിയുടെ ജീവിതാനുഭവങ്ങള്‍ ഇന്ത്യയിലെ ഓരോ സ്ത്രീയ്ക്കും ഒരു പാഠമാണ്. വളര്‍ന്നു വരുന്ന നമ്മുടെ പെണ്‍കുട്ടികള്‍ക്കും.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124