1470-490

വളാഞ്ചേരിനഗരസഭ സെക്രട്ടറിക്കെതിരെ നടപടി എടുക്കണം;കെ.എച്ച്.ആർ.എ

വോൾഗ മുരളിക്കെതിരെ കള്ളക്കേസ് കൊടുത്ത നഗരസഭ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം


വളാഞ്ചേരി:ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ട് വോൾഗ മുരളിക്കെതിരെ കള്ളക്കേസ് കൊടുത്ത നഗരസഭ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽ &റസ്റ്റോറന്റ് അസോസിയേഷന്റെ നേത്യത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കേരളവ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളായ പ്രസിഡണ്ട് ടി.എം.പത്മകുമാർ,  മുഹമ്മദലി.കെ.കെ, ടി.ജയകുമാർ, ടി.ടി.ബഷീർ, അലി പാലാറ, പൈങ്കൽ ഹംസ, ഷാജഹാൻ എന്ന മണി, ഷാജി, കെ.എച്ച്.ആർ.എ പ്രതിനിധികളായ നിസാർ പാലാറ, കെ.സി.ഉബൈദ്, മോൻ പാലാറ, നൗഫൽ അൽ ബൈക്ക് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.


Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269